April 26, 2024

ശിലാസ്ഥാപന കർമം നിർവഹിച്ചു

0
Img 20211112 185108.jpg
കല്ലോടി: മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യഭ്യാസ ഏജൻസിയുടെ കീഴിലുള്ള, കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിഭാഗത്തിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാനന്തവാടി രൂപത അധ്യക്ഷൻ മാർ. ജോസ് പൊരുന്നേടം നിർവഹിക്കുകയും അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു . ഡിജിറ്റൽ സൗകര്യങ്ങളോട് കൂടിയ 
ക്ലാസ്സ്‌ മുറികൾ, റിസപ്ഷൻ, വെയ്റ്റിംഗ് റൂം,അത്യാധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ്, ലൈബ്രറി, ടോയ്ലറ്റ് യൂറിനൽ സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള ഹൈടെക്ക് വിദ്യാലയത്തിന്റെ നിർമാണത്തിനാണ് കോർപ്പറേറ്റ് മാനേജ്മെന്റ് തുടക്കം കുറിച്ചിരിക്കുന്നത്. 1976 ജൂൺ ഒന്നിന് ആരംഭിച്ച കല്ലോടി സെന്റ്. ജോസഫ്സ് ഹൈസ്കൂൾ 45 വർഷങ്ങൾക്കിപ്പുറം നവീകരിക്കപ്പെടുകയാണ്. കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ പദ്ധതി വിശദീകരണം നടത്തിയ യോഗത്തിൽ സ്കൂൾ മാനേജർ ഫാ. ബിജു മാവറ, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എച്ച്. ബി പ്രദീപ് മാസ്റ്റർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. വി വിജോൾ, സ്കൂൾ പ്രാധാനധ്യാപിക ജാക്വിലിൻ കെ. ജെ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ മാർട്ടിൻ എൻ. പി എന്നിവർ സംസാരിച്ചു. എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജംസീറ ഷിഹാബ്, വാർഡ് മെമ്പർ ജോർജ് പടകൂട്ടിൽ, യു. പി സ്കൂൾ പ്രധാനാധ്യാപകൻ സജി ജോൺ, മുൻ പ്രധാനധ്യാപക പ്രതിനിധി ആന്റണി മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *