June 3, 2026

പൂക്കോട് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കോവിഡ് പടരുന്നു

0
IMG_20211115_132704.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വൈത്തിരി – വയനാട്ടിലെ പൂക്കോട് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ  കോവിഡ് പടരുന്നു. പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള റസിഡൻഷ്യൽ സ്കൂളാണിത്. നിലവിൽ 59 കുട്ടികൾ പോസറ്റീവാണ്. ബാക്കി 179 കുട്ടികളും നിരീക്ഷണത്തിലാണ്. ആദ്യം 8 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായുള്ള സമ്പർക്കത്തിൽ നിന്നാണ് 51 കുട്ടികൾക്ക് കൂടി രോഗം ബാധിച്ചത്.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതാണ് ഇത്രയും പേർക്ക് രോഗം ബാധിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.പട്ടിക വർഗ വകുപ്പിൻ്റെ കീഴിലാണ് സ്കൂൾ  പ്രവർത്തിക്കുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *