May 2, 2024

അന്താരാഷ്ട്ര മേളയിൽ ആകർഷകമായി സംസ്ഥാന കൃഷിവകുപ്പിന്റെ സെൽഫി പോയിന്റ്

0
Img 20211115 112249.jpg
ഡൽഹി -ന്യൂഡൽഹി പ്രഗതി മൈതാനിൽ നടക്കുന്ന ഭാരത അന്താരാഷ്ട്ര വിപണന മേളയിൽ സംസ്ഥാന കൃഷിവകുപ്പിന്റെ സെൽഫി പോയിന്റ് സവിശേഷ ശ്രദ്ധാകേന്ദ്രമായി.
 നവംബർ 14 മുതൽ 27 വരെ നടക്കുന്ന മേളയിൽ കേരള പവലിയന്റെ ഉദ്ഘാടനം ഇന്ന് രാവിലെ മാധ്യമപ്രവർത്തകൻ ജോൺബ്രിട്ടാസ് നിർവഹിച്ചു. 
14 സർക്കാർ വകുപ്പുകൾ ,ഖാദി ബോർഡ്, മാർക്കറ്റ് ഫെഡ്, കുടുംബശ്രീ സ്റ്റാൾ എന്നിവ കേരള പവലിയനിൽ ഉണ്ട്. കൂടാതെ കൊമേഴ്സിൽ സ്റ്റാളുകളും. കൃഷിവകുപ്പിനെ പ്രതിനിധീകരിച്ച് ഫാം ഇൻഫർമേഷൻ ബ്യൂറോ യാണ് സ്റ്റാൾ സജ്ജമാക്കിയിട്ടുള്ളത്.
 ആത്മ നിർഭർ ഭാരത് എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര മേളയുടെ ഇതിവൃത്തം. ഈ വിഷയത്തെ ആസ്പദമാക്കി കൃഷിവകുപ്പ് കേരളത്തനിമയുടെ ദൃശ്യാവിഷ്കാരമാണ് നടത്തിയിട്ടുള്ളത്.
 കർഷക ഉത്പാദക സംഘങ്ങളുടെ പ്രസക്തിയും ഇതിലൂടെ കർഷക വരുമാന വർധനവും കൃഷിവകുപ്പ് ദൃശ്യാവിഷ്കാരം നടത്തിയിട്ടുണ്ട്. 
കാർഷിക സ്വയം പര്യാപ്തതയുടെ അടിസ്ഥാനമായ സംയോജിത കൃഷി യൂണിറ്റുകൾ, യൂറോപ്യൻ വിപണിയിലെ മുഖ്യ ആകർഷകമായ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന സ്പൈസസ് ട്രീ എന്നിവ കൃഷി വകുപ്പ് സ്റ്റാളിലെ ആകർഷകങ്ങളാണ്. ഉത്പാദനം, സംഭരണം, സംസ്കരണം, വിപണനം എന്നീ മേഖലകളിൽ ഉൽപ്പാദക സംഘങ്ങളുടെ പ്രാധാന്യം, ഫാം ടൂറിസം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് കൃഷിവകുപ്പ് സ്റ്റാൾ സജ്ജീകരിച്ചിട്ടുള്ളതെന്ന് പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ജോർജ് സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. 
കേരള തനിമ വിളിച്ചോതുന്ന സെൽഫി പോയിന്റിൽ ഫോട്ടോ എടുക്കുന്നതിന് സന്ദർശകരുടെ വൻ തിരക്കാണ് ആദ്യദിനം അനുഭവപ്പെട്ടത്. കൃഷിവകുപ്പിന്റെ കൊമേഴ്സ്യൽ സ്റ്റാളിൽ ഹോർട്ടികോർപ്പ്, കേരഫെഡ്, ഓയിൽപാം ഇന്ത്യ , കെയ്കോ, പ്ലാൻ്റേഷൻ കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.പ്രഗതി മൈതാനിലെ കൺവൻഷൻ സെൻററിലെ നാലാമത്തെ ഹാളിലാണ് കേരള പവലിയൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *