ഹയർസെക്കൻഡറി സംരക്ഷണ സദസ്സ് നടത്തി

കൽപ്പറ്റ: ഹയർസെക്കൻഡറി യെ ഹൈസ്കൂളുമായി ലയിപ്പിക്കുന്നത് ഉപേക്ഷിക്കുക, ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന്റെ അന്തസ്സ് നിലനിർത്തുക, അഞ്ചു വർഷം പൂർത്തിയാക്കിയ ജൂനിയർ അധ്യാപകരെ സീനിയർ ആക്കുക, പ്രിൻസിപ്പൽ നിയമനത്തിനുള്ള അനർഹമായ 2:1 അനുപാദം അവസാനിപ്പിക്കുക, ഹയർസെക്കൻഡറിയിൽ ഓഫീസ് സ്റ്റാഫിനെ അടിയന്തരമായി നിയമിക്കുക, ഹയർസെക്കന്ററി പരീക്ഷ ഹയർ സെക്കൻഡറി ബോർഡ് തന്നെ നടത്തുക, ആർ.ഡി.ഡി ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻവയനാട് കലക്ടറേറ്റിന് മുന്നിൽ ഹയർസെക്കൻഡറി സംരക്ഷണ സദസ്സ് നടത്തി.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം നടത്തി. എഫ് എച് എസ് ടി എ ജില്ലാ ചെയർമാൻ രാജൻ ബാബു അധ്യക്ഷത വഹിച്ചു. കെ വി ചന്ദ്രൻ , ദിനേശ് കുമാർ പി ജി, പി എ ജലീൽ , കെ ആർ ബിനീഷ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply