April 29, 2024

മത്സ്യ വിൽപ്പനയ്ക്ക് അപേക്ഷ ക്ഷണിച്ചു

0
Img 20211120 103950.jpg
കൽപ്പറ്റ – ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം ഫിഷ് മാർക്കറ്റിംഗ് ഔട്ട്ലൈറ്റ് എന്ന ഘടക പദ്ധതിക്കായി ജില്ലയിലെ മത്സ്യ വിൽപ്പനയിൽ താൽപ്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 5 മുതൽ 10 പേർ അടങ്ങിയ മത്സ്യ സഹകരണ സംഘങ്ങൾ, മത്സ്യ തൊഴിലാളി, മത്സ്യ കർഷക ഗ്രൂപ്പുകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം തളിപ്പുഴയിലുള്ള മത്സ്യ കർഷക വികസന ഏജൻസി , പൂക്കോടുള്ള ഫിഷറീസ് അസിസ്റ്റന്റ ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. മേൽ കാര്യാലയങ്ങളിൽ നവംബർ 30 നകം അപേക്ഷ ഫോറം ലഭിക്കണം. ഫോൺ 04936 293214,9526941477,8921581236
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *