June 24, 2026

അംഗനവാടി സംരക്ഷണ ദിനമായി ആചരിച്ചു

0
IMG_20211120_114255.jpg
By ന്യൂസ് വയനാട് ബ്യൂറോ
  പനമരം – ഐ സി ഡി എസ് പദ്ധതിക്ക് രൂപം നൽകിയ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നൂറ്റിനാലാം ജന്മദിനാഘോഷം അങ്കൻവാടി സംരക്ഷണ ദിനമായി ആചരിച്ചു. ഇന്ദിരാഗാന്ധിയുടെ ചായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഐഎൻടിയുസി പനമരം പഞ്ചായത്ത് പ്രസിഡന്റ് കെ ടി നിസാം അധ്യക്ഷത വഹിച്ചു. പോസ്റ്റർ പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂർ കാട്ടി നിർവഹിച്ചു. ചടങ്ങിൽ പനമരം മണ്ഡലം പ്രസിഡണ്ട് ബെന്നി, ഗോപാലകൃഷ്ണൻ ആര്യൻ നൂർ, അംഗനവാടി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സീതാ ലക്ഷ്മി ടീച്ചർ, പ്രകാശൻ,റിയാസ്, മാധവി ബാലൻ,പത്മിനി, ഉഷാകുമാരി,ഷാഹിദ്, ശോഭനകുമാരി,എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *