വയനാട് മെഡിക്കല്‍ കോളേജ്: ഗൈനക്കോളജി വാര്‍ഡില്‍ ഹീറ്റര്‍ പ്രവര്‍ത്തിച്ചില്ല,മന്ത്രി വീണാ ജോര്‍ജിന്റെ അടിയന്തിര ഇടപെടലുകള്‍ ഫലം കണ്ടു
മാനന്തവാടി – വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അടിയന്തര ഇടപെടലുകള്‍ ഫലം കണ്ടു. ഇന്ന് രാവിലെ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ ഗൈനക്കോളജി വാര്‍ഡില്‍ ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്ത്രീകള്‍ പരാതി പറഞ്ഞു. തണുപ്പുള്ള പ്രദേശമായതിനാല്‍ വലിയ ബുദ്ധിമുട്ടാണെന്നും മന്ത്രിയെ അവര്‍ അറിയിച്ചു. ഉടന്‍ തന്നെ അടിയന്തരമായി ഹീറ്റര്‍ പുനസ്ഥാപിക്കാന്‍ മന്ത്രി എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. ഉച്ചയോടെ രണ്ട് ഹീറ്ററുകള്‍ പുന: സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം പ്രസവത്തോടനുബന്ധിച്ച് മരണമടഞ്ഞ ഒരു സ്ത്രീയുടെ ഭര്‍ത്താവ് മന്ത്രി വീണാ ജോര്‍ജിനെ കണ്ട് വാക്കാല്‍ പരാതി പറഞ്ഞു. ഉടന്‍ തന്നെ ഡി.എം.ഒ.യോട് അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Leave a Reply