മർകസ് കുടിവെള്ള പദ്ധതിക്ക് തുടക്കമായി

മേപ്പാടി: പുത്തൂർ വയലിൽ താമസിക്കുന്ന പുത്തുമല ദുരിതബാധിതർക്ക് എസ് വൈ സ് മേപ്പാടി സർക്കിൾ കമ്മിറ്റിക്ക് കീഴിൽ കാരന്തൂർ മർകസ് നിർമിച്ചു നൽകുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന കർമ്മം എരുമകൊല്ലി ഉസ്താദ് മുഹമ്മദ് ബാഖവി നിർവഹിച്ചു .ഒന്നാ ഘട്ടം കഴിഞ്ഞ മാസം
പൂത്തകൊല്ലിയിൽ പണി പൂർത്തിയാക്കി രണ്ടാം ഘട്ടത്തിന്ന് പുത്തൂർ വയലിൽ തുടക്കം കുറിച്ചു'.എസ് വൈ സ് ജില്ലാ പ്രസിഡ് പുറ്റാട് മുഹമ്മദലി സഖാഫി അദ്യക്ഷത വഹിച്ചു. മേപ്പാടി സോൺ സെക്രട്ടറി ഖമറുദീൻ ബാഖവി ഉൽഘാടനം നിർവഹിച്ചു. സർക്ൾ പ്രസിഡൻ്റ് സലാഹുദ്ദീൻ സഖാഫി ' നൗഫൽ സുഹ് രി. ബദറുദ്ദീൻ മുസ്ലിയാർ സൈനുദ്ദീൻ സഖാഫി കോൺട്രാക്ടർ മുഹമ്മദ് ശരീഫ് എന്നിവർ പങ്കെടുത്തു ശാഫി കടൂർ സ്വാഗതവും സൈനുൽ നിസാം നന്ദിയും പറഞ്ഞു.



Leave a Reply