June 4, 2026

ജില്ലയില്‍ 228 പേര്‍ക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 13.84

0
IMG_20211121_170745.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ –  വയനാട് ജില്ലയില്‍ ഇന്ന് (21.11.21) 228 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 451 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 227 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.84 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 130794 ആയി. 127687 പേര്‍ രോഗമുക്തരായി. നിലവില്‍ 2275 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2107 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 14971 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 33, മാനന്തവാടി 30, നെന്മേനി 17, കൽപ്പറ്റ 15, കോട്ടത്തറ, എടവക, വെങ്ങപ്പള്ളി 12 വീതം, നൂൽപ്പുഴ, മുട്ടിൽ 9 വീതം, കണിയാമ്പറ്റ, തിരുനെല്ലി, വെള്ളമുണ്ട 8 വീതം, അമ്പലവയൽ, മീനങ്ങാടി 7 വീതം, പനമരം, പുൽപ്പള്ളി, തൊണ്ടർനാട് 6 വീതം, മേപ്പാടി, പടിഞ്ഞാറത്തറ, തരിയോട് 5 വീതം, മുള്ളൻകൊല്ലി, പൂതാടി 3 വീതം, തവിഞ്ഞാൽ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ചെന്നൈയിൽ നിന്നും വന്ന മാനന്തവാടി സ്വദേശിയും രോഗബാധിതനായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *