തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പോസ്റ്റോഫീസ് മാർച്ച് നടത്തി.

തോണിച്ചാൽ: ജാതി തിരിച്ച് കൂലിവിവേചനം അവസാനിപ്പിക്കുക, കൂലി 500 രൂപയായ് വർദ്ധിപ്പിക്കുക, ജോലിസമയം ലഘുകരിക്കുക, വർഷം മിനിമം 200 തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എടവക പഞ്ചായത്ത് കമ്മറ്റി തോണിച്ചാൽ പോസ്റ്റാഫീസ് മാർച്ച് നടത്തി.പനമരം ഏരിയ പ്രസിഡൻ്റ് സിന്ധു ഹരികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് പ്രസിഡൻ്റ് പ്രിയ വീരേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷറഫുന്നിസ കെ, ലത വിജയൻ ,ലിസ്സി ജോണി. റാഫി കെ.ടി തുടങ്ങിയവർ പ്രസംഗിച്ചു.യൂണിയൻപഞ്ചായത്ത് സിക്രട്രറി നജീബ് മണ്ണാർ സ്വാഗതവും, സീനത്ത് ബീരാളി നന്ദിയും പറഞ്ഞു.



Leave a Reply