അഞ്ചുകുന്ന് നിന്നും കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി
പനമരം: അഞ്ചുകുന്ന് മൊക്കത്ത് നിന്നും കാണാതായ പതിമൂന്നുകാരനെ മൈസൂരിൽ നിന്നും കണ്ടെത്തി. അഞ്ചുകുന്ന് മൊക്കം സ്വദേശി പിലാക്കണ്ടി റഊഫിന്റെ മകൻ മുഹമ്മദ് ഷാഫി (13) യെയാണ് കണ്ടെത്തിയത്.
17/ 11/2021 ന് വൈകുന്നേരം നാലു മണിയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കൾ പനമരം പോലീസിൽ പരാതി നൽകിയിരുന്നു.കുട്ടിയെ തിരിച്ചറിഞ്ഞ രണ്ട് പേർ
മീനങ്ങാടി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ പനമരം പോലീസിന് കൈമാറി.
Leave a Reply