കോൺഗ്രസ് തിരുനെല്ലി പഞ്ചായത്തിൽ സി.യു.സി. ഏകദിന ശിൽപശാല നടത്തി

മാനന്തവാടി: കോൺഗ്രസിനെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംസ്ഥാനത്ത് താഴെ തട്ടിൽ നടപ്പിലാക്കുന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ തിരുനെല്ലി പഞ്ചായത്തിൽ രൂപീകൃതമായി. പഞ്ചായത്തിലെ സി.യു.സി യൂണിറ്റ് അംഗങ്ങൾക്കുള്ള ഏകദിന ശിൽപശാല തൃശ്ശിലേരി എം.എ ഹാളിൽ വെച്ച് ചേർന്നു. എ.ഐ.സി.സി മെമ്പറും, മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു. ഡിസിസി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ, അഡ്വ.എൻ.കെ.വർഗ്ഗീസ്, അഡ്വ.എം.വേണുഗോപാൽ, വി.വി.നാരാണവാര്യർ, എ.എം. നിശാന്ത്, വി.വി.രാമകൃഷ്ണൻ, കെ.ജി.രാമകൃഷ്ണൻ, സതീശൻ പുളിമൂട്, ഷിനോജ് കെ.വി, ജോസ് കൂമ്പുക്കൽ, അഡ്വ.കെ.സെബീന, കെ.വി.ബാല നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply