കുറ്റമേൽക്കാനാവശ്യപ്പെട്ട് പൊലീസ് വളഞ്ഞിട്ട് തല്ലി’ ‘വനിതാ പൊലീസുകാരി അടിവയറ്റിൽ ചവിട്ടി’ പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനമേറ്റതായി ജാമ്യം ലഭിച്ച അപ്പാട് കോളനിയിലെ ദീപു .
പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനമേറ്റതായി ജാമ്യം ലഭിച്ച അപ്പാട് കോളനിയിലെ ദീപു .
'കുറ്റമേൽക്കാനാവശ്യപ്പെട്ട് പൊലീസ് വളഞ്ഞിട്ട് തല്ലി'
'വനിതാ പൊലീസുകാരി അടിവയറ്റിൽ ചവിട്ടി'
'ബാത്ത് റൂമിലിട്ടും മർദിച്ചു'
'ഒരു തെറ്റും ചെയ്തിട്ടില്ല. ഒന്നും മോഷ്ടിച്ചിട്ടില്ല'
'വാഹനമോടിക്കാനറിയില്ല, ഇന്നുവരെ കാറിൽ കയറിയിട്ടില്ല'
'വാഹനത്തിൽ ചാരിനിന്നതിന് ഉടമയുമായി വാക്കുതർക്കമുണ്ടായി'
ബാക്കിയെല്ലാം കള്ളക്കഥയെന്നും ദീപു മാധ്യമങ്ങളോട് പറഞ്ഞു
കാർ മോഷ്ടിച്ചുവെന്നാരോപിച്ച് ബത്തേരി പൊലീസ് അറസ്റ്റു ചെയ്ത ആദിവാസി യുവാവ് അപ്പാട് കോളനിയിലെദീപു (22)വിന് ജാമ്യം ലഭിച്ചു. തുടർന്നാണ് തന്നെ കള്ളക്കേസിൽ കുടുക്കിയ താ ണന്നും മർദ്ദനമേറ്റന്നും ദീപ വെളിപ്പെടുത്തിയത്.
സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഡ്രൈവിങ് അറിയാത്ത യുവാവിനെ കാർ മോഷണക്കേസിൽ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.
യുവാവിനെതിരെയുള്ളത് കള്ളക്കേസാണെന്ന് കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചു.
മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലും ദീപുവിന് ജാമ്യം ലഭിച്ചു.
നവംബർ അഞ്ചിനാണ് ബത്തേരി പൊലീസ് 22 കാരനായ ദീപുവിനെ അറസ്റ്റു ചെയ്തത്.
ദീപുവിന് സൈക്കിൾ പോലും ഓടിക്കാൻ അറിയില്ലന്നാണ് ബന്ധുക്കൾ പറയുന്നത്.
Leave a Reply