മഹിളാ കോണ്‍ഗ്രസ്സ് വനിതാ സംഗമം നടത്തി.

കല്‍പ്പറ്റ: മഹിളാ കോണ്‍ഗ്രസ്സ് കല്‍പ്പറ്റ
നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍
വനിതാ സംഗമം നടത്തി.
പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെതിരെയും
അവശ്യസാധന വില കയറ്റത്തിനെതിരെയും
പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
വന്യമൃഗ ആക്രമണത്തില്‍
നിന്നും ജനങ്ങളെ രക്ഷിക്കണമെന്നും കര്‍ഷകരെയും കാര്‍ഷിക വിളകളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്
നവംബര്‍ 30, ഡിസംബര്‍ 1,2 തിയ്യതികളില്‍ കല്‍പ്പറ്റ
നിയോജക മണ്ഡലം എം.എല്‍.എ അഡ്വ : ടി.സിദ്ദീഖ് നയിക്കുന്ന ജന ജാഗ്രത യാത്ര വിജയിപ്പിക്കാനും
250 മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും യോഗം
തീരുമാനിച്ചു.
വനിതാ സംഗമം ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ്സ് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് സി.പി. പുഷ്പലത അധ്യക്ഷത വഹിച്ചു.
പി.പി. ആലി, ജി. വിജയമ്മ
എന്നിവര്‍ സംസാരിച്ചു.
ഉഷാ തമ്പി സ്വാഗതവും
സി.പി. ദേവു ടീച്ചര്‍ നന്ദിയും പറഞ്ഞു.



Leave a Reply