May 14, 2026

പീർ മുഹമ്മദ് അനുസ്മരന്നം സംഘടിപ്പിച്ചു

0
IMG_20211127_194010.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:അനുഗൃഹീതമായസ്വരമാധുര്യം കൊണ്ട് സംഗീതപ്രേമികളുടെ ഹൃദയം കവർന്ന കലാകാരനാണ് ഈയ്യിടെ അന്തരിച്ച പീർ മുഹമ്മദെന്ന് പിണങ്ങോട് ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളും, എഴുത്തുകാരനുമായ താജ് മൻസൂർ അഭിപ്രായപ്പെട്ടു. കേരള മാപ്പിള കലാ അക്കാദമി വയനാട് ജില്ലാ കമ്മറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച പീർ മുഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് സലാം നീലിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഷമീം പാറക്കണ്ടി, ഡോ: യൂസുഫ് നദ് വി, അബ്റഹിമാൻ മാസ്റ്റർ, അബ്ദുൽ ഗഫൂർ നുസ്രി, അലവി വടക്കേതിൽ, യു.സി മുഹമ്മദ് കുട്ടി, പി. സി മൊയ്തു , പി. വി റസാഖ്, റിൻഷാദ്, സജീർ , എം അബ്ദുല്ല, ഇ മുസ്തഫ എന്നിവർ പ്രസംഗിച്ചു. പീർ മുഹമ്മദിൻ്റെ ഗാനങ്ങൾ കോർത്തൊരുക്കിയ 'സംഗീത സായാഹ്ന'വും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *