April 28, 2024

സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണം: പ്രതിസന്ധി പരിഹരിക്കണം: കെ.പി.എസ് .ടി .എ

0
Img 20211127 193736.jpg
കല്‍പ്പറ്റ: കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനാവശ്യമായ ഫണ്ട് അനുവദിച്ച്, ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കണമെന്ന് ഡി.സി.സി.പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തി വരുന്ന സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഡി.ഡി.ഇ. ഓഫീസിനു മുമ്പില്‍ നടത്തിയ അടുപ്പുകൂട്ടല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
        8 വര്‍ഷം മുമ്പത്തെ കമ്പോള നിലവാരത്തിനനുസരിച്ച് അനുവദിച്ച തുകയാണ് ഇപ്പോഴും നിലവിലുള്ളത് . പാല്‍, മുട്ട, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പാചകവാതകം എന്നിവക്കെല്ലാം നാലും, അഞ്ചും ഇരട്ടി തുക വര്‍ധിച്ചു.തന്‍മൂലം ഭീമമായ സാമ്പത്തിക ബാധ്യതയാണ് ഒരോ വിദ്യാലയത്തിലും ഉണ്ടാകുന്നത്.കൂടാതെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കുട്ടികള്‍ ബാച്ചുകളായി വരുന്നതു കാരണം ആഴ്ചയില്‍ ഒരു കുട്ടിക്ക് കിട്ടുന്ന 21 രൂപ മുട്ടയും പാലും കൊടുക്കാന്‍ നീക്കി വക്കുന്നതുമൂലം ഇതര ചിലവുകള്‍ക്ക് തുക കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് അധ്യാപകര്‍.സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി കൈക്കൊണ്ട് ഒരു കുട്ടിക്ക് പ്രതിദിനം 15 രൂപ വീതം അനുവദിച്ച് കുട്ടികള്‍ക്കു പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പാക്കണം
     ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു വാളല്‍, എം.എം ഉലഹന്നാന്‍, എം.പ്രദീപ്കുമാര്‍, ബിജു മാത്യു, പി.എസ് ഗിരീഷ് കുമാര്‍, ടോമി ജോസഫ്, ടി.എം.അനൂപ്, വി.പി. പ്രേംദാസ്, പി.ആസ്യ,ജോസ് മാത്യം, എം.വി ബിനു, സി.കെ സേതു, പി മുരളീ ദാസ് ,എം.ഒ.ചെറിയാന്‍, രമേശന്‍ ഏഴോക്കാരന്‍, ടി.എന്‍.സജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *