September 17, 2026

മഹിളാ കോൺഗ്രസ്സ് വനിതാ സംഗമം നടത്തി

0
IMG_20211128_073717.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മഹിളാ കോൺഗ്രസ്സ് കൽപ്പറ്റ 
നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 
വനിതാ സംഗമം നടത്തി.
പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെയും 
അവശ്യസാധന വില കയറ്റത്തിനെതിരെയും 
പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
വന്യമൃഗ ആക്രമണത്തിൽ
നിന്നും ജനങ്ങളെ രക്ഷിക്കണമെന്നും കർഷകരെയും കാർഷിക വിളകളെയും സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 
നവംബർ 30, ഡിസംബർ 1,2 തിയ്യതികളിൽ കൽപ്പറ്റ
നിയോജക മണ്ഡലം എം.എൽ.എ അഡ്വ : ടി.സിദ്ദീഖ് നയിക്കുന്ന ജന ജാഗ്രത യാത്ര വിജയിപ്പിക്കാനും
 250 മഹിളാ കോൺഗ്രസ്സ് പ്രവർത്തകരെ പങ്കെടുപ്പിക്കാനും യോഗം
തീരുമാനിച്ചു.
വനിതാ സംഗമം ടി.സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് സി.പി. പുഷ്പലത അധ്യക്ഷത വഹിച്ചു.
പി.പി. ആലി, ജി. വിജയമ്മ
എന്നിവർ സംസാരിച്ചു.
ഉഷാ തമ്പി സ്വാഗതവും
സി.പി. ദേവു ടീച്ചർ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *