കക്കൂസ് മാലിന്യ വിഷയം; നഗര സഭയിൽ ഇന്ന് നടന്ന സമരം പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ; ഡി.വൈ.എഫ്.ഐ യുടെ സമരം പ്രകസനം; മാനന്തവാടി നഗര സഭാ ഉപാധ്യക്ഷൻ പി.വി.എസ്.മൂസ

മാനന്തവാടി: മാനന്തവാടി നഗര സഭയുടെ കീഴിൽ കക്കൂസ് മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ ചുമതലയാണ്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്ന് എടുത്ത തീരുമാന പ്രകാരം കക്കൂസ് മാലിന്യം നീക്കം കോരി മാറ്റാമെന്നാണ്. നിലവിൽ മാനന്തവാടി നഗരസഭയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി കൈകാര്യം ചെയ്യുന്നത് ഇടതുപക്ഷമാണ്.കഴിഞ്ഞ ദിവസം യോഗം ചേർന്ന തീരുമാനം നടപ്പിലാക്കേണ്ടതിന് പകരം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തന്നെ സ്വന്തം പാർട്ടി യിലെ യുവജന സംഘടനയെ സംഘടിപ്പിച്ച് നഗര സഭയിൽ സമരവുമായിയെത്തിയത് സമരത്തിലൂടെ നേടിയെടുത്ത വിജയമാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ്. ഈ സമരം പ്രഹസനമാണെന്നും, പൊതുജനം തിരിച്ചറിയുമെന്ന് നഗരസഭ ഉപാദ്ധ്യക്ഷൻ പി.വി.എസ്.മൂസ പറഞ്ഞു.



Leave a Reply