May 14, 2026

ആദിവാസി പഠിതാക്കള്‍ക്ക് മാസ്‌കും സാനിറ്റൈസറും നല്‍കി

0
IMG_20211128_074540.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരംഃ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ പനമരം ഗ്രാമപഞ്ചായത്തിലെ സമ്പൂര്‍ണ ആദിവാസി സാക്ഷരതാ പഠിതാക്കള്‍ക്ക് മാസ്‌കും, സാനിറ്റൈസറും, കോവിഡ് പ്രതിരോധ ബോധവത്കരണ പോസ്റ്ററും വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ ടീച്ചർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് തോമസ് പാറാക്കാലയിൽ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.സുബൈർ, മെമ്പർമാരായ അജിത ടി,പി,കല്യാണി, പ്രേരക്മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സാക്ഷരത പഠിതാക്കള്‍ക്കാണ് മാസ്‌കും സാനിറ്റൈസറും, കോവിഡ് പ്രതിരോധ ബോധവത്കരണ പോസ്റ്ററും നല്‍കിയത്. വിവിധ ഊരുകളിലായി നിരവധി ആദിവാസി ക്ലാസുകള്‍ നടക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ വഴിയാണ് പഠന ഊരുകളില്‍ മാസ്‌ക് വിതരണം ചെയ്യുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *