കോൺഗ്രസ്സ് നേതാവിൻ്റെ വീടിന് മുന്നിലെ സമരം അവസാനിപ്പിച്ചു

പനമരം:സ്ഥലം വാങ്ങി റജിസ്ട്രേഷൻ നടപടികൾ 2 വർഷമായിട്ടും ചെയ്ത് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ,ഡി.സി.സി. വൈസ് പ്രസിഡൻ്റ് ഒ.വി. അപ്പച്ചൻ്റെ വീടിന് മുന്നിൽ നടന്ന് വന്നിരുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു.
ടി. സിദ്ദിഖ് എം.എൽ എ സ്ഥലത്തെത്തി പരിഹാരം കാണാമെന ഉറപ്പിലാണ് ,താത്കാലികമായി സമരം അവസാനിപ്പിച്ചത്. സ്ഥലം വാങ്ങിയ വിളമ്പുകണ്ടം
സ്വദേശികളായ
സുനിതാലയം വീട്ടിൽ വി.കെ. അനിൽ ,കല്ലറക്കൽ സനീഷ്, ചുണ്ടക്കര
സ്വദേശികളായ ജയിംസ് പുതിയ വീട്ടിൽ ,സനിൽ
അമ്പലമൂട്ട്, കോട്ടത്തറ സ്വദേശി ടോമി എന്നിവരാണ് അര ഏക്കറോളം സ്ഥലം വാങ്ങിയിട്ടും റജിസ്റ്റർ ചെയ്ത് കൊടുത്തിട്ടില്ലെന്ന ആരോപണം ഉയർന്നിരിക്കുന്നത്.
ടി. സിദ്ദിഖ് എം.എൽ .എ ശനിയാഴ്ച വൈകീട്ടാണ് സമരക്കാരുമായി ചർച്ച നടത്തി താത്കാലികമായി ഒത്തു തീർപ്പിലെത്തിയത് .
എം.എൽ. എ, ക്കൊപ്പം
പി. പി. ആലി, കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജീബ് കരണി,
ബിനു ജേക്കബ് എന്നിവരും ഉണ്ടായിരുന്നു.



Leave a Reply