സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി നിശ്ചയിച്ച സമയം വരെ പ്രവര്‍ത്തിക്കണം – ജില്ലാ വികസന സമിതി

കൽപ്പറ്റ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പികള്‍ നിശ്ചയിച്ച സമയം വരെ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ സാഹചര്യത്തില്‍ നിലവിലുളള സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പൂര്‍ണ്ണമായ രീതിയില്‍ ലഭ്യമാകണം. ഇക്കാര്യം ഡി.എം.ഒ ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിശ്ചയിച്ച സമയം വരെ ഒ.പി പ്രവര്‍ത്തിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രില്‍ പ്രവര്‍ത്തനം നിലച്ച ഐ.സി.യു സംവിധാനം പുനാരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ടി. സിദ്ദിഖ് എം.എല്‍.എ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുളള നടപടികള്‍ അടിയന്തരമായി സ്വീകരി ക്കാനും നിര്‍ദ്ദേശവും നല്‍കി.



Leave a Reply