June 24, 2026

ജില്ലയില്‍ 167 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 10.42

0
IMG_20211128_162853.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:  വയനാട് ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 335 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.42 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132109 ആയി. 129336 പേര്‍ രോഗമുക്തരായി. നിലവില്‍ 1977 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1848 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 1116 പേര്‍ ഉള്‍പ്പെടെ ആകെ 13612 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 638 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
പുൽപ്പള്ളി 34 , മാനന്തവാടി 12 , പൂതാടി 11 , മുള്ളൻകൊല്ലി , ബത്തേരി 10 വീതം , മീനങ്ങാടി 8 , അമ്പലവയൽ , മേപ്പാടി , തിരുനെല്ലി , വെങ്ങപ്പള്ളി 7 വീതം , മുട്ടിൽ , വൈത്തിരി 6 വീതം , നെന്മേനി , പനമരം 5 വീതം , കൽപ്പറ്റ , കണിയാമ്പറ്റ , വെള്ളമുണ്ട 4 വീതം , എടവക , കോട്ടത്തറ , മൂപ്പൈനാട് , തരിയോട് 3 വീതം , നൂൽപ്പുഴ , പൊഴുതന , തവിഞ്ഞാൽ 2 വീതം , പടിഞ്ഞാറത്തറ , തൊണ്ടർനാട് ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *