April 20, 2024

ഗ്രോത്രസമൂഹത്തിൻ്റെ സർഗാത്മകത ശാസ്ത്രവുമായി ഇഴചേർക്കണം-വൈശാഖൻ

0
Img 20211129 111701.jpg
കാട്ടികുളം:ഗ്രോത്രസമൂഹത്തിൻ്റെ സർഗാത്മകതയ്ക്കും കലാവിഷ്കാരങ്ങൾക്കും സ്വത്വബോധം നിലനിർത്തികൊണ്ട് തനിയെ നിൽക്കാൻ ആകില്ലെന്നും ആധുനിക ശാസ്ത്രവുമായി ഇഴചേർക്കുമ്പോൾ മാത്രമെ അവ മുഖ്യധാരയിൽ അടയാളപ്പെടുത്തപ്പെടുകയുള്ളൂവെന്നും വൈശാഖൻ പറഞ്ഞു.
മൂന്ന് ദിവസങ്ങളിലായി വയനാട് തിരുനെല്ലി -കാട്ടികുളത്ത്, കുടുംബശ്രീമിഷൻ -തിരുനെല്ലി ആദിവാസി വികസന പദ്ധതിയുടെ സഹകരണത്തോടെ നടക്കുന്ന ഗ്രോത്രായനം യുവസാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അക്കാദമി പ്രസിഡണ്ടുകൂടിയായ അദ്ദേഹം.
അക്കാദമി വൈ:പ്രസിഡണ്ട് ഡോ.ഖദീജമുംതസ്അദ്ധ്യക്ഷത വഹിച്ചു.ഒ.ആർ.കേളു എം.എൽ.എ മുഖ്യാതിഥിയായി. അ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ ആമുഖഭാഷണം നടത്തി.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ ആശംസകൾ നേർന്നു.അസീസ് തരുവണ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാമിഷ്യൻ കോഓഡിനേറ്റർ സാജിത പി, അക്കാദമി അംഗങ്ങളായ ടി.പി. വേണുഗോപാലൻ, വി.എം.ബിന്ദു എന്നിവർ സംസാരിച്ചു.ശില്പശാല ഡയറക്ടർ കവി പി.രാമൻ ശില്പശാല വിശദീകരണം നടത്തി.
അശോകൻ മറയൂർ ,പി.ശിവലിംഗൻ – ആദിവാസി ഭാഷകൾ: ആഗോളതലത്തിലും കേരളീയമായും, അജയൻമടൂർ-ഗ്രോത്രപ്പാട്ടുകളും കഥകളും: ജീവിതം സംസ്കാരം പ്രതിരോധം, സുകുമാരൻ ചാലിഗദ്ധ – സമകാലകേരള കവിതയും ഗ്രോത്രഭാഷാ കവിതകളും, നിർമാല്യമണി, ധന്യവേങ്ങച്ചേരി, അശ്വനി ആർ ജീവൻ- ഗ്രോത്രഭാഷാരചനകളുടെ മലയാളമൊഴിമാറ്റവും ദ്വിഭാഷാ എഴുത്തും, ഡി. അനിൽകുമാർ -മലയാള സാഹിത്യത്തിലെ പുതിയതുറസ്സുകൾ, സുരേഷ് എം മാവിലൻ, ശാന്തി പനയ്ക്കൽ -സ്വന്തം ജീവിതം സ്വയമെഴുതുമ്പോൾ, ഡോ.നാരായണൻ എം.എസ്- കൊച്ചരേത്തി മുതൽ കൊളുക്കൻ വരെ, എന്നിവർ വിവിധ സെഷനുകളിൽ പ്രഭാഷണം നടത്തി.
ഗ്രോതതാളം പൂതാടി, ഗ്രോത്രകലാവിഷ്കാരവും തിരുനെല്ലി കാളൻ മെമ്മോറിയൽ ഗ്രോത്രപഠനകേന്ദ്രം ഗദ്ദികയും,തിരുനെല്ലി തിടമ്പ് ഗ്രോത്രകലാ സംഘം ആദിവാസി ഗാനങ്ങളും നാടൻ പാട്ടുകളും അവതരിപ്പിച്ചു.
തെരഞ്ഞടുക്കപ്പെട്ട ഗ്രോത്ര വിഭാഗത്തിലെ 30 യുവ എഴുത്തുകാരാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്.
28 ന് ഞായറാഴ്ച കാലത്ത് ഡോ.എം.ബി.മനോജ് സൈബർ മാധ്യമങ്ങൾ, നവ എഴുത്തുസാധ്യതകൾ, പുസ്തക പ്രസിദ്ധീകരണം, ദൃശ്യാവിഷ്കാര സാധ്യതകൾ (ഓൺലൈൻ ) എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
11.30 ന്
സമാപന സമ്മേളനം
കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ
ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news