ഒഴിവുള്ള തസ്തികകളില്‍ നിയമനം ത്വരിതപ്പെടുത്തണം. എം.എസ്.എസ്. യൂത്ത് വിംഗ്.
കല്‍പ്പറ്റ: വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം സാധാരണഗതിയിലായതിനാല്‍ ഒഴിഞ്ഞ്കിടക്കുന്ന തസ്തികകളില്‍ നിയമനം ത്വരിതഗതിയിലാക്കണമെന്ന് മുസ്ലിം സര്‍വ്വീസ് സൊസൈറ്റി (എം.എസ്.എസ്)യൂത്ത് വിംഗ് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ വിദ്യാലയങ്ങളിലും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും നിരവധി തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. നിയമനത്തിനായുള്ള പി.എസ്.സി.തയ്യാറാക്കിയ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തസ്തികയും റാങ്ക് ലിസ്റ്റും നിലവിലുണ്ടായിട്ടും നിയമനങ്ങള്‍ക്ക് വേണ്ടത്ര വേഗതയുണ്ടാവുന്നില്ല. ഇക്കാരണത്താല്‍ നിരവധി ഉദ്യോഗാര്‍ത്ഥികളുടെ അവസരങ്ങളാണ് നഷ്ടപ്പെടാനിടവരുന്നത്.
യൂത്ത് വിംഗ് കൗണ്‍സില്‍ യോഗം എം.എസ്.എസ് ജില്ലാ പ്രസിഡന്റ് പി.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഷ്‌റഫ് പാറക്കണ്ടി, തരുവണ യൂണിറ്റ് പ്രസിഡന്റ് സി.എച്ച്.ഹമീദ്, സെക്രട്ടറി വി.അബ്ദുല്ല പ്രസംഗിച്ചു. ഷമീര്‍ പാറമ്മല്‍ അധ്യക്ഷത വഹിച്ചു. പി.സുബൈര്‍ സ്വാഗതം പറഞ്ഞു.
എം.എസ്.എസ് യൂത്ത് വിംഗ് ജില്ലാ ഭാരവാഹികള്‍.
ഷമീര്‍ പാറമ്മല്‍ (പ്രസിഡന്റ്), ഫിനോസ് കക്കോടന്‍ (സെക്രട്ടറി),വി.പി.മുഹമ്മദ് മുസ്തഫ (ട്രഷറര്‍). ജൈഷ് ഉത്ത,പി.കെ.ഷൗക്കത്തലി, പി.ഷഹീറുദ്ധീന്‍(വൈസ് പ്രസിഡന്റുമാര്‍), സി.കെ.ജാബിര്‍ അലി, യു.കെ.മുഹമ്മദ് മിദ്‌ലാജ്, പി.കെ.ജംഷീര്‍(ജോയന്റ് സെക്രട്ടറിമാര്‍).
Leave a Reply