May 5, 2024

ദുരന്ത നിവാരണ ക്യാമ്പ് നടത്തി

0
Img 20211129 170426.jpg

പൊഴുതന:പൾസ് എമർജൻസി ടീം കേരള പൊഴുതന പഞ്ചായത്തുമായി ചേർത്തുകൊണ്ട് സുഗന്ധഗിരി അംബാ, പ്ലാന്റേഷൻ നിവാസികൾക്കായി ദുരന്തനിവാരണത്തെ പറ്റിയും, വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെയും മറ്റു വന്യ ജീവികളെ പറ്റിയും ഉള്ള ക്ലാസും നൽകി. സുഗന്ധഗിരി പ്ലാന്റേഷൻ-വൃന്ദാവൻ എൽപി സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ബിന്ദു ഉത്ഘടനം നിർവഹിച്ചു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റേഫി ആദ്യക്ഷ ആയിരുന്നു.
മഴക്കാലത്ത് അപകട സാധ്യത ഉള്ള സ്ഥലങ്ങളീൽ താമസിക്കുന്ന ആളുകൾക്ക് സെർച്ച് & റെസ്‌ക്യുവിന്റെ പ്രഥമിക ട്രൈനിങ്ങ് നൽകി ഒരുക്കി നിർത്തുക എന്നതാണ് പൾസ് എമർജൻസി ടീം ലക്ഷ്യം വെക്കുന്നത്.
പൊഴുതന പഞ്ചായത്തിൽ തുടക്കമിട്ട ഈ ക്യാമ്പയിൻ അപകട സാധ്യതയുള്ള എല്ലാ പഞ്ചായത്തിലും പൾസ് ടീം സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നത്.
പ്രസ്തുത പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം എൻ.പി.പ്രസാദ്, കൽപ്പറ്റ സോഷ്യൽ ഫോറെസ്റ്റ് റേഞ്ച് ഓഫിസർ സൈദലവി, വൈത്തിരി താലൂക്ക് ഓഫിസ് സുപ്രണ്ട് ഡോക്ടർ ഷെറിൻ ജോസഫ്, ആർ എം ഒ ഡോക്ടർ ദിവ്യ, എൽ പി  സ്കൂൾ ഹെഡ് മാഷ് പൈലി, പൾസ് എമർജൻസി ട്രൈനിയർ& ട്രഷറർ ആനന്ദൻ പാലപറ്റ, തൊഴിലുറപ്പ് ഓവർസിയർ ഹനീഫ എന്നിവർ സംസാരിച്ചു.
പൾസ് എമർജൻസി ടീം കേരള ജനറൽ സെക്രട്ടറി സലീം കൽപ്പറ്റ സ്വാഗതവും, വാർഡ് മെമ്പർ ഗീത നന്ദിയും പറഞ്ഞു. പൾസ് എമർജൻസി ടീം ട്രൈനർമ്മാരായ അഹമ്മദ്‌ ബഷീർ പാമ്പുകളെ കുറിച്ചും, മുബീർഷ സെർച്ച് & റെസ്‌ക്യു വിനെ കുറിച്ചും ക്ലാസും എടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *