June 13, 2026

ജനങ്ങൾക്ക് വേണ്ടി കോൺഗ്രസ് കൂടുതൽ പ്രശ്നങ്ങൾ ഏറ്റെടുക്കുമെന്ന് താരിഖ് അൻവർ

0
IMG_20211130_145104.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ 
ജനങ്ങൾക്ക് വേണ്ടി കൂടുതൽ പ്രശ്നങ്ങൾ 
കോൺഗ്രസ് ഏറ്റെടുക്കുമെന്ന് എ.ഐ. സി.സി.ജനറൽ സെക്രട്ടറി താരിഖ് അൻവർ. അത് പ്രതിപക്ഷ ദൗത്യമാണന്നും കൽപ്പറ്റയിൽ ഡി.സി.സി. ഭാരവാഹികളോട് സംസാരിക്കവെ അദ്ദേഹം. പറഞ്ഞു. ഗ്രാമങ്ങളിലും തെരുവിലും കോൺഗ്രസ് സജീവമാക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന സി.യു.സി.കൾ മാതൃകാപരമാണെന്നും രാജ്യത്ത് കോൺഗ്രസ് നടത്തുന്ന ജൻ ജാഗരൺ അഭിയാൻ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ് ഏറ്റെടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വരുന്നതോടെ സാധാരണക്കാർക്ക് ജീവിതം സുഗമമാകുമെന്നും ആ ലക്ഷ്യത്തിലേക്കാണ് പാർട്ടി ഇപ്പോൾ നീങ്ങുന്നതെന്നും താരിഖ് അൻവർ പറഞ്ഞു. 
കാർഷിക പ്രശ്നങ്ങളിൽ കേന്ദ്ര കേരള സർക്കാരുകൾ ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി.ഭാരവാഹികളും ഡി.സി.സി. ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. മൂന്ന് നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന ജന ജാഗരൺ യാത്രയുടെ കൽപ്പറ്റ നിയോജക മഡലം തല ഉദ്ഘാടനം നിർവ്വഹിക്കാൻ വയനാട്ടിലെത്തിയതായിരുന്നു താരിഖ് അൻവർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *