April 28, 2024

അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പി.കെ. ജയലക്ഷ്മി

0
Img 20211130 155549.jpg
കൽപ്പറ്റ: അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എ.ഐ.സി.സി. അംഗവും മുൻ പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയുമായ പി.കെ. ജയലക്ഷ്മി .
യു.ഡി.എഫ്. ഭരണകാലത്ത് അട്ടപ്പാടിയിൽ ശിശുമരണങ്ങൾ ഉണ്ടായപ്പോൾ സർക്കാർ കാര്യക്ഷമമായി ഇടപെടുകയും വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്തിരുന്നു. ദീർഘവീക്ഷണത്തോടെയുള്ള പരിപാടികളായിരുന്നു നടപ്പാക്കിയത് . സമൂഹ അടുക്കള, ജനനി ജന്മ രക്ഷ, ചെറുധാന്യങ്ങളുടെ കൃഷി തുടങ്ങിയവയെല്ലാം ആരംഭിച്ചു. എൽ.ഡി.എഫ്. സർക്കാരിൻ്റെ കാലത്ത് ഈ പദ്ധതികൾ അട്ടിമറിക്കപ്പെടുകയാണുണ്ടായത്. അർഹമായ എല്ലാവർക്കും ആനുകുല്യം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *