April 28, 2024

സിസ്റ്റർ സെലിനും ,ഡോ . സഖദേവിനും ഡോ . പി . നാരായണൻ നായർ അവാർഡ്

0
Img 20211130 144842.jpg
 

 മാനന്തവാടി: വയനാട്ടിൽ നിന്നുള്ള പ്രഥമ എം.ബി.ബി.എസ് . ഡോക്ടറും ആരോഗ്യ ശുശ്രൂഷാ രംഗത്തെ ഉദാത്ത മാതൃകയുമായ ഡോ . പി . നാരായണൻ നായരുടെ പേരിൽ ഡോ . പി . നാരായണൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് നല്കുന്ന അവാർഡിന് സി . സെലിൻ എസ്.എ.ബി.എസ് , ഡോ . സവാദേവ് എന്നി വർ തിരഞ്ഞെടുക്കപ്പെട്ടു . വയനാട് ജില്ലയിൽ പൊതുജനാരോഗ്യ രംഗത്ത് നിസ്വാർത്ഥ സേവനമനു ഠിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ അവാർഡ് . 10001 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ് . കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒത്തുചേരലുകൾക്ക് നിയന്ത്രണം ഉണ്ടായിരുന്ന തിനാൽ 2020 ൽ അവാർഡ് ദാനം നടത്തിയിരുന്നില്ല . 2020 ലെ അവാർഡ് സി . സെലിനും 2021 ലെ അവാർഡ് ഡോ സഖ്ദേവിനുമാണ് പ്രഖ്യാപിച്ചിട്ടുള്ളത് . മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തുന്ന നിരാലംബരായ രോഗികൾക്ക് കഴിഞ്ഞ 25 വർഷ മായി ചെയ്യുന്ന സമാനതകളില്ലാത്ത നിസ്വാർത്ഥ സേവനമാണ് സി . സെലിൻ കെ . തോമസിനെ 2020 വർഷത്തെ അവാർഡിന് അർഹയാക്കിയത് . ഹൈസ്കൂൾ ടീച്ചറായിരിക്കേ ആരംഭിച്ച ദൈനം ദിന ആശുപത്രി സന്ദർശനവും രോഗീപരിചരണവും കൂടുതൽ ഫലവത്താക്കാൻ വേണ്ടി മാന്യമായ ശമ്പളം ലഭിച്ചിരുന്ന ജോലിയിൽ നിന്ന് 2012 ൽ സ്വയം വിരമിച്ച സിസ്റ്റർ തന്റെ ജീവിതം പൂർണ്ണ മായും ആതുരസേവനത്തിനായി ഉഴിഞ്ഞുവച്ചിരിക്കുന്നു . 2002 ൽ മാനന്തവാടി പൗരാവലി നൽകിയ “ സ്പന്ദനം ” അവാർഡുൾപ്പെടെ നിരവധി സംഘടനകളുടെ പുരസ്കാരങ്ങൾക്ക് സിസ്റ്റർ അർഹ യായിട്ടുണ്ട് . 44 41 വർഷമായി വയനാട്ടിലെ ആദിവാസി മേഖലകളേയും അധസ്ഥിത സമൂഹങ്ങളേയും തന്റെ കർമ്മഭൂമിയാക്കിയ , ജനനംകൊണ്ട് മഹാരാഷ്ട്രക്കാരനും കർമ്മം കൊണ്ട് കേരളീയനുമായ മനുഷ്യ സ്നേഹിയാണ് “ പത്മശ്രീ ഡോ . ധനഞ്ജയ് ദിവാകർ സഖ്ദേവ് . സിക്കിൾ സെൽ അനീമിയ രോഗനിർണ്ണയത്തിന് നിദാനമായ നിരീക്ഷണങ്ങൾ സർക്കാരിനെ അറിയിച്ച് സർക്കാരിനെയും പൊതു ജനങ്ങളെയും പ്രസ്തുത രോഗത്തെക്കുറിച്ച് ബോധവാന്മാരാക്കിയത് അദ്ദേഹമാണ് . 1980 ൽ മുട്ടിൽ കേന്ദ്രമാക്കി അദ്ദേഹം ആരംഭിച്ച സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷനിലെ ചീഫ് മെഡിക്കൽ ഓഫീസറാണദ്ദേഹം . മനുഷ്യനെ സേവിക്കലാണ് യഥാർത്ഥ ഈശ്വരസേവ എന്നതാണ് അദ്ദേഹ ത്തിന്റെ ജീവിത വീക്ഷണം . മുട്ടിലിലെ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിക്ക് പുറമെ 6 ഉപകേന്ദ്രങ്ങളിലൂടെയും , ആംബുലൻസിലൂടെയും ആദിവാസി ജനതയുടെ പടിവാതിക്കൽ സേവനം എത്തിക്കാൻ അദ്ദേഹം നേതൃത്വം നല്കുന്നു . സാമൂഹ്യ – വിദ്യാഭ്യാസ – സാംസ്കാരിക – ആരോഗ്യ വളർച്ചയിലൂടെ സ്വാശ്രയം എന്ന തത്വത്തിൽ ഉറച്ചതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് . 2021 ൽ പത്മശ്രീ നല്കി രാഷ്ട്രം ആദരിച്ച അദ്ദേഹമാണ് ഈ വർഷത്തെ അവാർഡിനർഹനായത് . 2021 ഡിസംബർ 7 -ാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മാനന്തവാടിയിലെ വയനാട് സ്ക്വയർ ഹോട്ടൽ കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിക്കുന്ന അവാർഡ് ദാനചടങ്ങിൽ ശ്രീ ഒ . ആർ . കേളു എം.എൽ.എ. , മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സി.കെ. രത്നവല്ലി എന്നിവർ അവാർഡുകൾ സമർപ്പിക്കും എന്ന് ട്രസ്റ്റ് ഭാരവാഹികളായ ഡോ . കെ . വിജയകൃഷ്ണൻ , എൻ.യു. ജോൺ , ഷെവലിയർ കെ.പി. മത്തായി , ഡോ . സി . കെ . രഞ്ജിത്ത് എന്നിവർ അറിയിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *