April 24, 2024

വന്യ ജീവി സങ്കേതങ്ങളിലെ ബഫർ സോൺ എതിർപ്പ് ഡിസംബർ വരെ അറിയിക്കാം

0
Img 20220407 095608.jpg

റിപ്പോർട്ട്‌ : സി.ഡി. സുനീഷ്….
വയനാട് : വയനാട്  – കോഴിക്കോട് ജില്ലകളിലും 
സൈലൻറ് വാലി ദേശീയോദ്യാനത്തിലും
മലബാർ വന്യ ജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോണിനെ പറ്റി എതിർപ്പ് ഉണ്ടെങ്കിൽ ഇനി ഡിസംബർ വരെ പരാതി അറിയിക്കാം എന്ന് കേന്ദ്ര സർക്കാർ .ഏറെ വിവാദമായ ബഫർ സോൺ അടുത്തുള്ള വയനാട്ടിലെ കാർഷിക ഗ്രാമങ്ങളിലുള്ള കർഷക ജനത ഏറെ ആശങ്ക ഉണ്ടാക്കിയിരുന്നു .റിപ്പോർട്ടിൽ പരാമർശിക്കാത്ത കാര്യങ്ങൾ കൂടി ചിലർ 
പ്രചരിപ്പിച്ചതോടെ വിവാദം
മൂർചിച്ചു. 
ഇപ്പോൾ റിപ്പോർട്ട് മലയാളത്തിലും ലഭ്യമാണ്. 
ഈ റിപ്പോർട്ടിന്മേലുള്ള പരാതികൾ 60 ദിവസത്തിനകം അറിയിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഭാഷ ഇംഗ്ലീഷിലായതും ഏറെ വിവാദമായി കോടതിയിലും എത്തി. അങ്ങിനെയാണ് ഇംഗ്ലീഷിന് പുറമേ മലയാളത്തിലും ഹിന്ദിയിലും റിപ്പോർട്ട് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡിസംബർ 28ന് അകം പരാതികൾ അറിയിക്കാൻ ആണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.മാറുന്ന കാലാവസ്ഥ വ്യതിയാനവും ഭക്ഷ്യ ജല ദൗർബല്യവും ആവാസ വ്യവസ്ഥയും മ്യഗങ്ങൾ വനത്തോടനുബഡിച്ച് ഉള്ള കർഷക ഗ്രാമങ്ങളിൽ പലായനം ചെയ്യുന്നത് ഏറെ സാമൂഹ്യ പ്രശ്നങ്ങൾ വയനാട്ടിൽ ഉണ്ടാക്കുന്നത്. സമാനമായ പ്രശ്നങ്ങൾ തന്നെ മറ്റ് ബഫർ സോൺ മേഖലകളിലും രൂക്ഷമാകുകയാണ്.
രണ്ടു കൂട്ടർക്കും സുസ്ഥിരമായ നിലപാട് എടുക്കുക എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.
ആവാസ വ്യവസ്ഥ പരിപാലനം ഒരു വലിയ വെല്ലുവിളിയും അനിവാര്യമാകുന്ന കാലത്ത് ജനങ്ങളുടെ സുരക്ഷിതത്വവും സംരംക്ഷിക്കപ്പെടുക എന്നതും സർക്കാരിനെ വെട്ടിലാക്കുന്ന വലിയ പ്രതിസഡിയാകുകയാണ്.
ശാസ്ത്രീയമായ വന ആവാസവ്യവസ്ഥ പരിപാലനവും കർഷകരുടെ സുരക്ഷ ഉറപ്പാക്കിയും മാത്രമേ ഈ നിയമവും സർക്കാരിന് നടപ്പിലാക്കാൻ കഴിയൂ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *