IMG_20220408_101238.jpg

ലോകാരോഗ്യദിനം ആചരിച്ചു


AdAd
 ആലാററിൽ: ആലാററിൽ ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് നേഴ്സിംഗ് ഓഫീസർ ഷഫീലയുടെ നേതൃത്വത്തിൽ, ആലാററിൽ നി൪മ്മല വായനശാലയുടെ സഹകരണത്തോടെ ലോകാരോഗ്യ ദിനാചരണം നടത്തി. വായനശാല കമ്മിറ്റിയഗം ബേബി വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം
വാ൪ഡ് മെമ്പർ  ശ്രീലത കൃഷ്ണൻ അധ്യക്ഷയായി. കാര്യപരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെ൩൪ സൽമ മോയിൻ നിർവ്വഹിച്ചു. ആലാററിലെ പതിനാല് മുതിർന്ന പൗരൻമാരെ പൊന്നാടയണിയിച്ചു.
ആലാററിൽ പ്രൈമറി ഹെൽത്ത് സെൻറർ ജൂനിയർ പ്രൈമറി ഹെൽത്ത് നേഴ്സിംഗ് ഓഫീസർ ഷഫീല മുഖൃ പ്രഭാഷണം നടത്തി. 
“ഔർ  പ്ലാനറ്റ്  ഔർ  ഹെൽത്ത്‌ ” സന്ദേശം പ്രചരിപ്പിച്ച ചടങ്ങിൽ “പ്രഷർ, ഷുഗർ പരിശോധന നടത്തുകയും, ഫലവൃക്ഷ തൈ നടുകയും ചെയ്തു. 
വായനശാല അംഗങ്ങളായ സക്കറിയാസ്.സി.ജെ, ജോസ്.എം.എം, 
ആശാവർക്കർമാരായ സെലിൻ തോമസ്, സലിലാമണി, മേഴ്‌സി ബേബി,ആശംസകൾ നേർന്നു, എംഎൽഎസ്പി ഓഫീസർ രജിത നന്ദി പറഞ്ഞു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.