newswayanad-102.jpg

അടുക്കളയിൽ നിന്നും പൊതുരംഗത്തേക്ക് വന്ന ജനപ്രതിനിധി : ബിന്ദു പ്രകാശ്


AdAd
റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി ….
പുൽപ്പള്ളി : സാധാരണ ഗ്രാമീണ സ്ത്രീയായിരുന്ന ബിന്ദു വീട്ടിലെ ചുവരുകൾക്കപ്പുറം വളർന്ന് വന്നത് യാദൃഛീക മായിരുന്നു.
കുടിയേറ്റ മേഖലയായ  പുൽപ്പള്ളിയിലെ ആലൂർ കുന്ന്എന്ന കൊച്ചുഗ്രാമത്തിൽ പുൽപറമ്പിൽ ചാക്കോ മേരി ദമ്പതികളുടെ മകളായി ബിന്ദുവിന്റെ ജനനം.
  വേലിയമ്പം ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെ പഠനം.
 1994 -ൽ എസ്എസ്എൽസി  പഠനവേളയിൽ 
 പാഠം പുസ്തകം ഇല്ലാതിരുന്ന വിഷയം മാത്രം  പരീക്ഷ എഴുതാൻ സാധിച്ചില്ല എങ്കിലും മറ്റെല്ലാ വിഷയത്തിലും നല്ല മാർക്കോട് കൂടി ബിന്ദു പാസായി  .
 തുടർന്ന് മുന്നോട്ടു പഠിക്കാൻ പറ്റാത്ത സാഹചര്യത്തിൽ അയൽവീട്ടിൽ  അടുക്കള ജോലിയിൽ രണ്ടുവർഷത്തോളം ഏർപ്പെട്ടു.
1996- ൽ പുത്തൻപുരയിൽ പ്രകാശുമായുള്ള ബിന്ദുവിന്റെ വിവാഹം നടന്നു.
 വിവാഹത്തിന് ശേഷം ,നല്ലൊരു കുടുംബിനിയായി പ്രകാശിനൊപ്പം  ജീവിത യാത്ര തുടർന്നു . 
2006- ൽ ശ്രെയസ് യൂണിറ്റിൽ ഒരു സ്റ്റാഫിനെ എടുക്കുന്ന വിവരമറിഞ്ഞ് അതിൽ ഒരു അപേക്ഷ വയ്ക്കാൻ ഭർത്താവിന്റെ നിർദ്ദേശപ്രകാരം ബിന്ദു പ്രകാശ് തയ്യാറായി.
  അവിടെ നടന്ന ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെടുകയും ശ്രേയസ്  പ്രവർത്തനങ്ങളുമായി  മുന്നോട്ടു പോവുകയും ചെയ്തു.
2010-15 ൽ പുൽപ്പള്ളി പഞ്ചായത്ത് ഇലക്ഷൻ വന്നപ്പോൾ ആദ്യം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ബിന്ദു പ്രകാശിന്റെ പേര് പാർട്ടി നിർദ്ദേശിച്ചുവെങ്കിലും ചില തർക്കങ്ങൾ നിലവിൽ വന്നപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയായി  ആലൂർക്കുന്ന് വാർഡിൽ മത്സരിക്കാൻ ബിന്ദു പ്രകാശനെ പാർട്ടി തിരഞ്ഞെടുത്തു.
 ആ ഇലക്ഷനിൽ വിജയിച്ച് പുൽപ്പള്ളി പഞ്ചായത്ത് മെമ്പർ ആയി അഞ്ചുവർഷം കർമ്മനിരതനായി പ്രവർത്തനം തുടർന്നു.
 പിന്നീട് നടന്ന ഇലക്ഷനിൽ 2015 മുതൽ 2020 വരെ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ബിന്ദു പ്രകാശ് അധികാരമേറ്റു.
 ഈ സമയം ശ്രേയസ്സിൽ നിന്നും ലീവ് എടുക്കുകയും, പ്രവർത്തകയായി നിലകൊള്ളുകയും ചെയ്തു.
 ബിന്ദു പ്രകാശ് പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ടായി സ്ഥാനമേൽക്കുമ്പോൾ ജലനിധി പ്രവർത്തനങ്ങൾ  കാര്യക്ഷമ പ്രവർത്തനങ്ങളില്ലാണ്ട് ക്ഷയിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു .
 വയനാട് ജില്ലയിൽ തന്നെ പുൽപ്പള്ളി പഞ്ചായത്ത് ബിന്ദു പ്രകാശിന്റെ നേതൃത്വത്തിൽ ജലനിധി പദ്ധതി വളരെ വേഗത്തിൽ ചെയ്തു തീർക്കുകയും വയനാട് ജില്ലയിൽ തന്നെ ഒന്നാമത്തെ ജലനിധി പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
 വനാന്തര പ്രദേശമായ പുൽപ്പള്ളിയിൽ രാത്രി സമയത്ത് എത്തുന്ന ഏതൊരു സ്ത്രീക്കും തങ്ങുന്നതിനായി ' കൂട്ടുകാരി ' എന്ന പേരിൽ ഒരു ഷെൽട്ടർ ഹോം ആരംഭിച്ചതും ബിന്ദു പ്രകാശ് പ്രസിഡന്റ്‌ ആയിരിക്കുമ്പോളാണ്.
പഞ്ചായത്ത്‌ പ്രഡിഡന്റാ യിരുന്ന വേളയിൽ ഭർത്താവായ പ്രകാശിന്റെ പ്രൊത്സാഹനം വഴിയായി എസ്എസ്എൽസി പരീക്ഷയിൽ പുസ്തകം ഇല്ലാതിരുന്ന വിഷയം കൂടി എഴുതി നല്ല മാർക്കോടെ പാസ്സായി.
 ജനങ്ങളിൽ ഒരാളായി ജനങ്ങൾക്കുവേണ്ടി  പ്രവർത്തിച്ച കരുത്തുറ്റ വനിതാ പ്രതിനിധിയായി  മാറി പുൽപ്പള്ളി ക്കാർക്ക് ബിന്ദു പ്രകാശ്.
 തുടർന്ന് നടന്ന ജില്ലാ പഞ്ചായത്ത്  ഇലക്ഷനിൽ പനമരം ബ്ലോക്കിൽ നിന്നും ബിന്ദു പ്രകാശ് വിജയിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പറായും ബിന്ദു പ്രകാശ് തന്റെ പ്രാതിനിധ്യം ഉറപ്പിച്ചു.
 സാധാരണക്കാരിൽ സാധാരണക്കാരിയായ ബിന്ദു പ്രകാശി ന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു കയറിക്കിടക്കാൻ ഒരു വീട് എന്നത്.
 ഇന്ദിര ആവാസ് യോജന പദ്ധതിയിൽ  നിന്നും ലഭിച്ച രണ്ട് ലക്ഷം രൂപ കൊണ്ട് ഒരു കൊച്ച് വീട് പണിത സന്തോഷത്തിലാണ് ബിന്ദു പ്രകാശിന്ന് .
ഷൈനിയും, സോണിയുമാണ് ബിന്ദു പ്രകാശിന്റ സഹോദരിമാർ.
 മക്കളായ അതുലും, അതുല്യയും ബിന്ദു പ്രകാശിന്റ എല്ലാ സാമൂ ഹ്യ സേവനത്തിനും പ്രോത്സാഹനവുമായി ഒപ്പം തന്നെയുണ്ട്.
 ജനങ്ങളിരൊരാളായി, അഴിമതിയില്ലാതെ എന്നും തന്റെ സാമൂഹ്യപ്രതിബദ്ധത തെളിയിച്ച ഈ പെൺകരുത്ത് ഇന്ന് ഏറെ ശ്രദ്ധാകേന്ദ്രമാകുന്നു. ഒരു ജന പ്രതിനിധി എങ്ങിനെ ആയിരിക്കണമെന്ന് മാതൃകയായി ബിന്ദുവിൻ്റെ
പ്രവർത്തന ചുവടുകൾ മുന്നേറുന്നു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.