April 20, 2024

റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്

0
Img 20220405 192358.jpg
വിദേശ വ്യവസായ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്ക് 3 ദിവസത്തെ സംരംഭകത്വ വര്‍ക്ക്‌ഷോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. മെയ് 11 മുതല്‍ 13 വരെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) എറണാകുളം ക്യാമ്പസിലാണ് റസിഡന്‍ഷ്യല്‍ വര്‍ക്ക്‌ഷോപ്പ് നടക്കുന്നത്. ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന കയറ്റുമതി, ഇറക്കുമതി മേഖലയിലെ അവസരങ്ങളെക്കുറിച്ചുള്ള വര്‍ക്ക്‌ഷോപ്പില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, കസ്റ്റംസ്, വിവിധ ഇന്‍ഡസ്ട്രി എക്‌സ്‌പെര്‍ട്‌സ്, മറ്റ് വിദഗ്ദ്ധര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. വര്‍ക്ക്‌ഷോപ്പില്‍ ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങള്‍, വ്യവസായം ആരംഭിക്കുന്നതിതിനുള്ള പദ്ധതികളും നടപടിക്രമങ്ങളും, വിദേശ വ്യാപാരത്തില്‍ കസ്റ്റംസിന്റെ പങ്ക്, ജി എസ് ടി അടിസ്ഥാനകാര്യങ്ങള്‍, ക്രെഡിറ്റ് റിസ്‌ക് മാനേജ്‌മെന്റ്, എക്‌സ്‌പോര്‍ട്ട് ഫിനാന്‍സ് & റിസ്‌ക് മാനേജ്‌മെന്റ്, അന്താരാഷ്ട്ര ഷിപ്പിംഗും ലോജിസ്റ്റിക്‌സും, എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ എന്നീ ക്ലാസ്സുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 3 ദിവസത്തെ പരിശീലനത്തിന്റെ കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കറ്റേഷന്‍, ഭക്ഷണം, താമസം ഉള്‍പ്പെടെ 2,950 രൂപ. താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡിയുടെ www.kied.info എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഏപ്രില്‍ 30ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ്
പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890, 2550322, 9605542061, 7012376994.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *