April 17, 2024

സൊലേസ് സ്ഥാപക ഷീബാ അമീറിന് കർമ്മ അവാർഡ്

0
News Wayanad 412.jpg
കൽപ്പറ്റ : എം. കെ. ആർ ഫൗണ്ടേഷൻ സാമൂഹ്യപ്രവർത്തകർ ക്കായി ഏർപ്പെടുത്തിയ 2021 -22 വർഷത്തെ കർമ്മ അവാർഡ് സൊലേസ് സ്ഥാപക ഷീബാ അമീറിന്.
  ഒരുലക്ഷം രൂപയുടെ അവാർഡ് ആണ് നൽകുന്നതെന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ എം.ടി വാസുദേവൻ നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 തന്റെ മകൾ നിലോഫ പതിനെട്ടാമത്തെ വയസ്സിൽ ക്യാൻസർ രോഗത്തെ തുടർന്ന് ഈ ലോകത്ത് നിന്നും യാത്രയായി.തന്റെ പൊന്നോമനയുടെ വേർപാട് ഷീബ അമീറിലെ മാതൃത്വത്തെ ഒത്തിരി 
കദനത്തിലേക്ക് നയിച്ചെങ്കിലും , പിന്നീടവർ കുഞ്ഞുങ്ങളുടെ ഉന്ന മനത്തിനു വേണ്ടി ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരുകയായിരുന്നു.
 അതിന്റെ മുന്നോടിയായി തൃശ്ശൂർ തന്റെ ജന്മനാട്ടിൽ തന്നെ സൊലേസ് എന്ന പേരിൽ 18 വയസ്സിന് താഴെയുള്ള കിടപ്പു രോഗികളും മാറാരോഗികളായ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
 ഇന്ന് സൊലേസ് പ്രവർത്തനങ്ങൾ ഇന്ത്യയിലും, ഇന്ത്യയ്ക്ക് പുറത്തും ശാഖോപ ശാഖകളായി കുഞ്ഞുങ്ങൾക്ക് വേണ്ടി പടർന്നു പന്തലിച്ചു നിൽക്കുന്നു .
 വയനാട് ജില്ലയിലും ഷീബ അമീർ നേതൃത്വത്തിൽ സൊലേസ് പ്രവർത്തനങ്ങൾ തളിരിടുമ്പോൾ, 48 , കിടപ്പു രോഗികളായ കുഞ്ഞുങ്ങൾക്ക് അവർ അത്താണിയാകുന്നു.
 വയനാട് ജില്ലയിലെ മുട്ടിൽ ഡബ്ല്യു എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സൊലെസ് ഓഫീസിനോട്‌ ചേർന്നുള്ള പ്രവർത്തനങ്ങളിൽ നിരവധിപേരുടെ ജനപങ്കാളിത്തമുണ്ട്.
 വയനാട് ജില്ലയിൽ ഷീബ അമീർ സ്ഥാപിച്ച സൊലേസിൽ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഒറ്റക്കെട്ടായി കണ്ടെത്തിയ 48 കുട്ടികളുടെ ക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.
 ഷീബ അമീർ തന്റെ സൊലേസ് പ്രവർത്തനങ്ങളിലൂടെ ലോകം മുഴുവനുമുള്ള കിടപ്പു രോഗികളായ കുട്ടികൾ അവരുടെ സ്നേഹത്തിന്റെ മധുരം 
പകരുമ്പോൾ, ഇന്നവർക്ക് ലഭിച്ചിരിക്കുന്ന 'കർമ്മ 'അവാർഡ് അവരുടെ പ്രവർത്തന മേഖലയ്ക്ക് നൂറു പൊൻതൂവൽ പ്രഭ ചൊരിയുന്നു.
 കോട്ടക്കലിലെ സാമൂഹ്യസേവന രംഗത്ത് പ്രവർത്തിക്കുന്ന ലീന ഗ്രൂപ്പ് ചെയർമാൻ എം കെ പി രാമനുണ്ണിയുടെ ( മനു കുട്ടൻ നായർ) സ്മര ണക്കായി എം കെ ആർ ഫൌണ്ടേഷൻ ഏർപ്പെടുത്തിയതാണ് ഈ അവാർഡാണ് .
 ചെറുതുരുത്തി റിവർ റി ട്രീറ്റിൽ വെച്ച് അവാർഡ് പിന്നീട് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ അച്ചു ഉള്ളാട്ടിൽ അറിയിച്ചു.വയനാട്ടിലും സൊലേസിൻ്റെ സാന്ത്വന പ്രവർത്തനങ്ങൾക്ക് 
ഈ പുരസ്കാരം കൂടുതൽ
ആന്മവിശ്വാസം പകരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *