April 25, 2024

ഞങ്ങളും കൃഷിയിലേക്ക് – ജില്ലാതല ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു

0
News Wayanad 462.jpg
കൽപ്പറ്റ : കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്കെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശിന്ദ്രന്‍. കൃഷിയെ അഭിമാനമായി കാണുന്ന ജനതയെ വാര്‍ത്തെടുക്കുന്ന് വഴി കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്ത നേടാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ജനങ്ങളില്‍ കാര്‍ഷിക അവബോധം, കാര്‍ഷിക സംസ്‌കാരം എന്നിവ വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയാണിതിതെന്നും ഓരോ വീടുകളിലും കൃഷി വ്യാപിപ്പിക്കുകയാണ് ചെയ്യേണ്ടെതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മന്ത്രിസഭയുടെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പച്ചക്കറിതൈ വിതരണം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.എഫ് ഷേര്‍ലി പദ്ധതി വിശദീകരിച്ചു.  
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ തമ്പി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഇ. ടി) ജി. മുരളീധര മേനോന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് മത്തായി, ആര്‍.എ.ആര്‍.എസ് അമ്പലവയല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. കെ അജിത് കുമാര്‍, കെ.വി.കെ അസോസിയേറ്റ് പ്രൊഫസര്‍ എന്‍.ഇ. സഫിയ, ജില്ലാ കാര്‍ഷിക വികസന സമിതി അംഗം ഡോ.അംബി ചിറയില്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *