April 25, 2026

കിടപ്പ് രോഗികള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ്

0
GridArt_20220430_1636025062.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട്: സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വേദനയനുഭവിക്കുന്ന വിഭാഗമായ പാവപ്പെട്ട കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പെരുന്നാള്‍ ഭക്ഷണക്കിറ്റൊരുക്കി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ കൂട്ടായ്മ മാതൃകയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ വിന്‍സന്‍റിന് കിറ്റ് കൈമാറിക്കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനും പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡന്‍റുമായ ഷമീം പാറക്കണ്ടി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി എം ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേശ്വരി, ഹെഡ് നഴ്സ് ബിന്ദു, പി ആര്‍ ഒ ആഷ്‌ലി ബേബി, പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്സുമാരായ ജൂലി മാത്യു, ബീന അജു, ഫിസിയോതെറാപ്പിസ്റ്റ് സനല്‍രാജ്, പി കെ മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. പാലിയേറ്റീവ് വളണ്ടിയര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ചു വരുന്ന കൂട്ടായ്മയായ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്, സുമനസുകളുടെ സഹകരണത്തോടെയാണ് ഭക്ഷണക്കിറ്റ് ഒരുക്കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *