April 20, 2024

കോടികള്‍ കടമെടുത്ത് തിരിച്ചടക്കാത്ത വന്‍കിടക്കാരോട് സര്‍ക്കാരിന് അനുകമ്പ, രാജ്യത്തിന്റെ ഊര്‍ജ്ജമായ ചെറുകിട കര്‍ഷകരോട് ശത്രുത:രാഹുല്‍ഗാന്ധി എം പി

0
Img 20220701 Wa00512.jpg
മാനന്തവാടി:രാജ്യത്തിന്റെ അടിസ്ഥാന വളര്‍ച്ചയുടെ ഊര്‍ജ്ജമായ ചെറുകിട കര്‍ഷകരെ നിരാകരിച്ചുകൊണ്ട് വന്‍കിടക്കാരുടെ കടങ്ങള്‍ എഴുതി തള്ളുന്നതുള്‍പ്പെടെയുള്ള സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരോട് പുലര്‍ത്തുന്നതെന്ന് രുഹുല്‍ ഗാന്ധി എം പി പറഞ്ഞു.ചെറുകിട കര്‍ഷകരുടെ രണ്ടോ മൂന്നോ ലക്ഷം രൂപയുടെ കടങ്ങളുടെ അവധി തെറ്റിയാല്‍ സര്‍ഫാസി പോലുള്ള കരിനിയമങ്ങളുപയോഗിച്ച് കര്‍ഷകരെ പീഢിപ്പിക്കുമ്പോള്‍ വന്‍കിട കര്‍ഷകരുടെയും ബിസിനസ്സുകാരുടെയും കോടിക്കണക്കിന് രൂപാ സര്‍ക്കാര്‍ യാതൊരു മാനദണ്ഡവും കൂടാതെ എഴുതിതള്ളുകയാണ്.മാനന്തവാടി ഫാര്‍മേഴ്‌സ് ബേങ്കിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മിച്ച സെന്റിനറി കെട്ടിടം ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ സ്ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.കാര്‍ഷികമേഖലയുടെ വികസനമില്ലാതെ ഒരു രാജ്യവും സമ്പൂര്‍ണ്ണ വികസനംകൈക്കൊണ്ടിട്ടില്ലെന്ന ബോധ്യം സര്‍ക്കാരിനുണ്ടാവണം. അതില്ലാത്തതിനാലാണ് പുതിയ കാര്‍ഷികനിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.പുതിയ നിയമത്തിനെതിരെ വലിയ തോതിലുണ്ടായ കര്‍ഷകരുടെ പ്രതിഷേധങ്ങളില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ തനിക്കും കോണ്‍ഗ്രസ്സിനും അഭിമാനമുണ്ട്. കര്‍ഷകരോട്  മനുഷ്യതപരമായ സമീപനങ്ങള്‍ കൈകൊണ്ട് അവരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ സര്‍ക്കാര്‍ തയ്യറാവണം.വന്യ മൃഗശല്യം കാരണം കൃഷിനാശമുണ്ടാവുമ്പോള്‍ നഷ്ടപരിഹാരം കാലോചിതമായി കണക്കാക്കിനല്‍കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാവണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. ചടങ്ങില്‍ ഫാര്‍മേഴ്‌സ്‌ബേങ്ക് പ്രസിഡണ്ട് അഡ്വക്കറ്റ് എന്‍ കെ വര്‍ഗ്ഗീസ് അദധ്യക്ഷം വഹിച്ചു.എം പി മാരായ കെ സി വേണുഗോപാല്‍,കെ സുധാകരന്‍,എം എല്‍ എമാരായ ടി സിദ്ദീഖ് , ഐ സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ബേങ്ക് എം ഡി മനോജ്കുമാര്‍ എം സ്വാഗതവും നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *