April 25, 2026

വെള്ളമുണ്ട എ.യു.പി സ്കൂൾ നിയമന വിവാദത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് എം.എസ്.എഫ്

0
IMG-20220703-WA00282.jpg
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട എ.യു.പി സ്കൂളിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകന് വഴിവിട്ട നിയമനത്തിന് അവസരം നൽകാൻ പൊതു വിദ്യഭ്യാസത്തെ തകർക്കുന്ന തരത്തിൽ ഇടപെടൽ നടന്നുവെന്ന വാർത്ത പുറത്ത് വന്ന സാഹചര്യത്തിൽ പ്രസ്തുത വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു വിദ്യഭ്യാസത്തെ തകർക്കുന്ന വിധത്തിൽ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ ഇടപെടലുകൾ ഗൗരവതരമാണ്. വിഷയത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യ
പ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *