April 25, 2026

കുറഞ്ഞ പലിശക്ക് പുതിയ ലോണുകൾ അനുവദിക്കണം : ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ

0
IMG-20220703-WA00702.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ കല്‍പ്പറ്റ ഓഷിന്‍ റിസോട്ടില്‍ വെച്ച് വയനാട്ജില്ലാ കണ്‍വന്‍ഷന്‍ നടത്തി. കോവിഡ് കാലത്ത് പാര്‍ലര്‍ അടച്ച് പൂട്ടിയതിനാല്‍ എടുത്ത ലോണ്‍ മുഴുവന്‍ കുടിശ്ശിഖയായിരിക്കുകയാണ്. മേയ്ക്കപ്പ് സാധനങ്ങളുടെ വില വര്‍ദ്ധനവ് ഈ രംഗത്ത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറഞ്ഞ പലിശക്ക് പുതിയ ലോണുകള്‍ ബാങ്കുകള്‍ അനുവദിച്ചാലെ പാര്‍ലര്‍ തുടര്‍ന്ന് നടത്തുവാന്‍ സാധിക്കുകയുള്ളു. പലരും പാര്‍ലറുകള്‍ അടച്ച് പൂട്ടിയതായും ആള്‍ കേരള ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍. കണ്‍വന്‍ഷന്‍ ആള്‍ കേരള ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.പി.രേഖ നാണു ഉദ്ഘാടനം ചെയ്തു.പി.ലിന്റു സജേഷ് അധ്യക്ഷത വഹിച്ചു. എകെ ബി എ സെക്രട്ടറി പി.ഷിനിഷിജു സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി.ജയാ ചന്ദ്രന്‍, എ.ആശദലീന, പി.മനുമോള്‍, എസ്.പ്രിന്‍സി ഷിജു, കെ.സോണിയ ഷൈജു തുടങ്ങിയവര്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *