November 9, 2026

ശക്തമായ മഴയില്‍ വീടിന്റെ മുൻ വശത്തെ റോഡ് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു

0
IMG-20220704-WA00072.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ : ശക്തമായ മഴയെ തുടർന്ന്തരുവണ -വൈത്തിരി റോഡിൽ ആറുവാളിൽ വീടിന്റെ മുൻ വശത്തെ റോഡ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു. ചങ്കരപ്പൻ അമ്മദിന്റെ വീടിന്റെ മുൻ വശത്തെ സൈഡ് കെട്ടാണ് തകർന്ന് വീണത്.
 50മീറ്ററോളം നീളമുള്ള മതിലിൽ 10മീറ്ററോളം ഇന്നലെ പുലര്‍ച്ചയോടെ ഇടിഞ്ഞത്.ബാക്കിഭാഗം ഏതു സമയത്തും ഇടിഞ്ഞു വീഴാൻ പാകത്തിലാണ് ഉള്ളത്. അത് മാത്രമല്ല മെയിൻ റോഡിൽ 50മീറ്ററോളം നീളത്തിൽ വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ ഈ വിള്ളലിലൂടെ വെള്ളം ഇറങ്ങി റോഡ് അരിക് മുഴുവൻ വീടിന്റെ മുറ്റത്തേക്ക് ഇടിഞ്ഞു താഴും.അതിനു മുമ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തു മെമ്പർ കൊടുവേരി അമ്മദ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കല്പറ്റ, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി വാഹനങ്ങൾ കടന്നു പോകുന്ന തിരക്ക് പിടിച്ച റോഡ് കൂടിയാണിത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *