

കൽപ്പറ്റ: വയനാട് ജില്ലാ ഗവൺമെൻ്റ് സെർവൻ്റസ് വെൽഫെയർ സഹകരണ സംഘം ഭാരവാഹികളായി കെ.ടി.ഷാജി (പ്രസിഡണ്ട്) എം.നസീമ (വൈസ് പ്രസിഡണ്ട്) എന്നിവർ ചുമതലയേറ്റു. നിലവിലെ സംഘം ഭരണ സമിതിയിൽ ഔദ്യോഗിക പാനലിൽ മത്സരിച്ച് വിജയിച്ചവരാണ് ഇവർ. ജൂൺ 18ന് നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തിലെ പതിനൊന്ന് അംഗങ്ങളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് നേത്യത്വം നൽകിയ പാനലിൽ നിന്നും നസീമ ,ഷാജി എന്നിവരെക്കൂടാതെ വി.സി സത്യൻ , എം.ജി.അനിൽകുമാർ, എൻ.വി.അഗസ്റ്റിൻ, സി.എച്ച്.റഫീഖ്, കെ.ഇ.ഷീജാമോൾ, കെ.വി. ബിന്ദുലേഖ, കെ.പി.പ്രതീപ, ഇ.വി.ജയൻ എന്നിവരാണ് ഭരണസമിതിയംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. വിമത പാനലിനെ നിഷ്പ്രഭമാക്കിക്കൊണ്ട് ഔദ്യോഗിക പാനലിനെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ.ജെ.ഷിബു, കൺവീനർ ടി.അജിത്ത്കുമാർ, ട്രഷറർ സജി ജോൺ എന്നിവർ നന്ദി അറിയിച്ചു.



Leave a Reply