September 21, 2026

സ്പെഷ്യൽ സ്കൂളുകളിൽ പഠനോപകരണങ്ങൾ നൽകി

0
IMG-20220704-WA00592.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പൗര സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്പെഷ്യൽ സ്കൂളുകളിൽ പഠനോപകരണങ്ങൾ നൽകി. കൽപറ്റ നഗരസഭ ബഡ്‌സ് സ്പെഷ്യൽ സ്കൂളിൽ വച്ച് മുൻ എം എൽ എ സി കെ ശശിന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ പൗരസമിതി സെക്രട്ടറി സി പി ഉമ്മർ ആദ്യക്ഷനായി. കുട്ടികൾക്ക് ബാഗ്, ബുക്ക്‌, ബോട്ടിൽ എന്നിവയാണ് നൽകിയത്. മറ്റ് കുട്ടികളെക്കാൾ കൂടുതൽ പരിഗണന നൽകേണ്ടവരാണ് ഇവർ, അതിൽ പൗര മുന്നണി പ്രവർത്തകർ മികച്ച പ്രവർത്തനമാണ് നടത്തുന്നത് എന്നും സി കെ ശശിന്ദ്രൻ അഭിപ്രായപെട്ടു. മുനിസിപ്പാലിറ്റി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ ടീച്ചർമാരായ സിജി ആന്റണി ഫാത്തിമത്തൽ സുഹറ എന്നിവർക്കൊപ്പം 47 കുട്ടികളാണുള്ളത്. സി പി റഹീസ് ,ജോണി കൈതമറ്റം, ഷമീർ വൈത്തിരി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *