September 22, 2026

വെള്ളമുണ്ട സ്ക്കൂൾ വിവാദം: ഡി.ഇ.ഒ ഓഫിസ് ഉപരോധിച്ച കെ.എസ്.യു പ്രവർത്തകർ അറസ്റ്റിൽ

0
IMG-20220704-WA00582.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വെള്ളമുണ്ട സ്‌കൂളിലെ ടി.സി വിവാദവുമായി ബന്ധപ്പെട്ട് മാനന്തവാടി എ.ഇ.ഒ ക്കെതിരെനടപടി ആവശ്യപ്പെട്ട് കെ.എസ്.യു ഡി.ഇ.ഒ ഓഫീസ് ഉപരോധിച്ചു. തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ലയണല്‍ മാത്യു, ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ് മുബാരിഷ് ആയ്യാര്‍,ബത്തേരി ബ്ലോക്ക് ട്രഷര്‍ സ്റ്റെല്‍ജിന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.എ.ഇ.ഒ ക്കെതിരെ നടപടി എടുത്തിട്ടില്ലെങ്കില്‍ ശക്തമായ സമരപോരാട്ടങ്ങളുമായി കെ എസ്‌യു മുന്നോട്ട് പോകുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *