IMG-20220704-WA00622.jpg

കെ.ഗോവിന്ദൻ പുരസ്കാരം ഇ പത്മനാഭൻ മാസ്റ്റർക്ക്


AdAd

ചെറുകര: ചെറുകര റിനൈസൻസ് ലൈബ്രറി സ്ഥാപകനായ കെ.ഗോവിന്ദൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള കെ.ഗോവിന്ദൻ സ്മാരക പുരസ്കാരം ഈ വർഷം റിട്ടയേർഡ് അധ്യാപകനും 
സജീവ ഗ്രന്ഥശാലാ പ്രവർത്തകനുമായ ഇ.പത്മനാഭൻ മാസ്റ്റർക്ക് ലൈബ്രറിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ  ജുനൈദ് കൈപ്പാണി സമ്മാനിച്ചു. ഇതോടനുബന്ധിച്ച് ബഫർ സോണും വയനാടും എന്ന വിഷയത്തിൽ നടത്തിയ സിമ്പോസിയത്തിൽ അഡ്വ: എം. വേണുഗോപാൽ വിഷയം അവതരിപ്പിച്ചു.മംഗലശ്ശേരി മാധവൻ,
അഡ്വ. രാധിക,വാർഡ് മെമ്പർ കൊടുവേരി അമ്മദ്,സി ജി. പ്രത്യുഷ്,
എ.എം വിശ്വപ്പൻ, എം ഷൈബി എന്നിവർ സംസാരിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.