April 25, 2026

എടവക കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ വാഹനം എം.വി. ശ്രേയാംസ് കുമാർ കൈമാറി

0
IMG-20220705-WA00542.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക : എടവക കുടുംബാരോഗ്യ കേന്ദ്രത്തിന് എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി എം വി ശ്രേയാംസ്കുമാർ അനുവദിച്ച മഹീന്ദ്ര ബൊലേറൊ വാഹനത്തിന്റെ താക്കോൽ ദാന കർമ്മം  എം.വി. ശ്രേയാംസ് കുമാർ നിർവ്വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ എടവക എന്നും മുന്നിട്ടു നിന്നിട്ടുണ്ടെന്നും, ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ വഴി അവാർഡുകൾ നേടുകയും, ജില്ലയിലെ തന്നെ ഏറ്റവും വലിയ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുവാൻ മുൻ പന്തിയിൽ നിന്നു പ്രവർത്തിക്കുകയും ചെയ്ത ഭരണ സമിതിക്കും ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള അംഗീകാരമാണിത് എന്ന് എം.വി. ശ്രേയാംസ് കുമാർ ചൂണ്ടിക്കാട്ടി. എടവക കുടുംബാരോഗ്യ കേന്ദ്രത്തിന് വാഹനം കൈമാറുവാൻ കഴിഞ്ഞ തിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സക്കീന. കെ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വിജയൻ.കെ, പി.കെ. അനിൽ കുമാർ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ഷിഹാബ് അയാത്ത്, ജെൻസി ബിനോയ് , സെക്രട്ടറി പഞ്ചായത്ത് അംഗങ്ങളായ ബ്രാൻ അഹമ്മദ് കുട്ടി, വത്സൻ.എം.പി. മെഡിക്കൽ ഓഫീസർ പുഷ്പ .കെ.സി പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *