March 28, 2024

ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശം: മന്ത്രി രാജിവയ്ക്കുക: എ.എ.പി.ജില്ലാ കമ്മറ്റി

0
Img 20220706 Wa00062.jpg
കൽപ്പറ്റ: ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശം നടത്തിയ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഭരണഘടനയിൽ തൊട്ട് സത്യ പ്രതിഞ്ജ ചെയ്ത് അധികാരത്തിലെത്തിയ മന്ത്രി പറയാൻ പാടില്ലാത്തതാണ് പങ്കുവച്ചതെന്നും ഇത് ഭരണഘടനക്കെതിരെയുള്ള ശക്തമായ അവഹേളനവും ലംഘനവുമാണെന്ന് യോഗം വിലയിരുത്തി . കഴിഞ്ഞ കുറച്ച് കാലങ്ങളായി മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്ന നിരന്തരമായ ഭരണഘടനാ ലംഘനത്തിൻ്റെ മറ്റൊരു പതിപ്പാണ് ഫിഷറീസ് മന്ത്രിയുടെ പ്രസ്ഥാവനയിലൂടെ പുറത്ത് വന്നതെന്ന് എ.എ.പി ജില്ലാ കൺവീനർ അജി കൊളോണിയ പറഞ്ഞു. മല്ലപ്പള്ളിയിൽ വച്ച് സി.പി.എമ്മിൻ്റെ നൂറിൻ്റെ നിറവിൽ എന്ന പരിപാടിയിൽ സംസാരിക്കവേ ഇന്ത്യൻ ഭരണഘടന ജനങ്ങളെ കൊള്ളയടിക്കാൻ വേണ്ടിയാണ് എഴുതിവച്ചിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടിരുന്നു. എ.എ.പി ജില്ലാ കൺവീനർ അജി കൊളോണിയ, സെക്രട്ടറി സൽമാൻ റിപ്പൺ, ട്രെഷറർ ബാബു തച്ചറോത്ത്, യൂത്ത് വിംഗ് കൺവീനർ സിജു പുൽപ്പള്ളി, വനിതാ വിംഗ് കൺവീനർ അനിത സിംഗ്, അഡ്വ: തോമസ്, മനോജ് കുമാർ, എം.ഡി തങ്കച്ചൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *