April 26, 2026

പാല്‍ ചുരത്തില്‍ പാറവീണ് ഗതാഗത തടസം

0
IMG-20220706-WA00532.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കൊട്ടിയൂര്‍ പാല്‍ച്ചുരത്തില്‍ പാറകള്‍ നിരങ്ങി വീണ് ഭാഗിക ഗതാഗത തടസ്സം. ഇന്നുച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ബോയ്‌സ് ടൗണില്‍ നിന്നും ചുരത്തിലേക്ക് പ്രവേശിച്ച് നാന്നൂറോളം മീറ്റര്‍ മാറിയാണ് സംഭവം. മലയുടെ മുകള്‍ ഭാഗത്ത് നിന്നും പാറക്കല്ലുകളും, മണ്ണും നിരങ്ങിയെത്തിയാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ കല്ലും മണ്ണും നീക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *