September 22, 2026

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച സ്കൂളുകളെ അനുമോദിച്ചു

0
IMG-20220707-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച സ്കൂളുകളെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. സെന്‍റ് മേരീസ് ഹൈസ്കൂള്‍ മുള്ളന്‍കൊല്ലി, ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ പെരിക്കല്ലൂര്‍, നിര്‍മ്മല ഹൈസ്കൂള്‍ കബനിഗിരി, മുതലിമാരന്‍ ഹൈസ്കൂള്‍ കാപ്പിസെറ്റ് എന്നീ സ്കൂളുകളിലാണ് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി സ്ഥിരം സമിതി ചെയര്‍മാന്‍ ഷൈജു പി.വി യുടെ അധ്യക്ഷതയില്‍ പ്രസിഡണ്ട് പി.കെ വിജയന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അനുമോദന ചടങ്ങില്‍ സ്കൂളുകള്‍ക്ക് ഗ്രാമ പഞ്ചായത്തിന്‍റെ ഉപഹാരം പ്രസിഡണ്ട് പ്രധാനാധ്യാപകര്‍ക്ക് സമ്മാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *