March 29, 2024

വയോദീപം’പരിപാടി ആരംഭിച്ചു

0
Img 20220710 Wa00022.jpg
വെള്ളമുണ്ടഃ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട 
ഡിവിഷനിലെ 84 വയസ്സ് പിന്നിട്ട മുഴുവൻ പൗരന്മാരെയും 
  അവരുടെ വീടുകളിൽ ചെന്ന് ആദരിക്കുകയും അവരെ ചേർത്ത് പിടിക്കുകയും ചെയ്യുന്ന 'വയോദീപം' പദ്ധതി ആരംഭിച്ചു. ചെറുകര വാർഡിലെ 93 വയസ്സുള്ള തോട്ടോളി അമ്മദ് ഹാജിയെ അവരുടെ വീട്ടിൽ വെച്ച് ആദരിച്ച്‌ തുടക്കം കുറിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പൊന്നാടയണിയിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം കൊടുവേരി അമ്മദ് അധ്യക്ഷത വഹിച്ചു.മാനന്തവാടി ബ്ലോക്ക് മെമ്പർ വി.ബാലൻ,മൂസ ഹാജി തോട്ടോളി,വി.പി സുഫിയാൻ തുടങ്ങിയവർ സംബന്ധിച്ചു.
“ആയിരം പൂർണചന്ദ്രനെ കാണുക !
ശരാശരി ഇന്ത്യക്കാരന്റെ വയസ്സ് നോക്കുമ്പോൾ അത് ആഘോഷിക്കേണ്ടതാണ്. ദൈവത്തോട് നന്ദി പറയേണ്ട ബാധ്യതയുണ്ട്.’’ (വാരാണസി– എം.ടി.വാസുദേവൻ നായർ)
84 വയസായ ഒരാൾ ജീവിത കാലഘട്ടത്തിനിടയിൽ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടിട്ടുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. സംഭവ ബഹുലവും ധന്യവുമായ ഒരു സുദീർഘ ജീവിതത്തിൻ്റെ ശോഭായമാനമായ സായം കാലത്തെയാണ് അത് അടയാളപ്പെടുത്തുക. 
ഈ ജീവിത ധന്യതയെ, നന്മയുടെയും അറിവിൻ്റെയും അനുഭവത്തിൻ്റെയും അപാരമായ സ്രോതസ്സുകളെ, ആദരിക്കുക എന്നത് വിവേകപൂർണവും വിനീതവുമായ ഒരു സമൂഹത്തിൻ്റെ ഉത്തരവാദിത്വവും സന്തോഷവുമാണെന്ന തിരിച്ചറിവിലാണ് ' വയോദീപം' പദ്ധതിയുടെ പിറവിയെന്ന് ഡിവിഷൻ മെമ്പർ കൂടിയായ ജുനൈദ് കൈപ്പാണി പറഞ്ഞു .
 കേരളത്തിൽ തന്നെ ഇതാദ്യമായാണ് ഇങ്ങനെയൊരു പദ്ധതി എന്നറിയുന്നതിൽ ഏറെ അഭിമാനമുണ്ട്. ഡിവിഷനിലെ 84 വയസ്സ് പിന്നിട്ട ഓരോ മഹത്ജീവിതങ്ങളെയും അവരുടെ വിടുകളിൽ ചെന്ന് ആദരിക്കുകയും അതോടൊപ്പം അവരുടെ അനുഭവങ്ങൾ ചോദിച്ചറിയുകയും ചെയ്തു കൊണ്ട് അനുഗ്രഹീതമായ ആശയ വിനിമയമാണ് പ്രധാനമായും 'വയോദീപ'ത്തിലൂടെ ഉദ്ദേശിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *