

റിപ്പോർട്ട് : സി.ഡി.സുനീഷ്………
കൽപ്പറ്റ : കാലാവസ്ഥ വ്യതിയാനം ആഗോള പ്രതിസന്ധിയാണെങ്കിലും അതിൻ്റെ പ്രതിഫലനം മലയോര ജില്ലയായ വയനാടിനെ ദുരിത ഭൂമിയാക്കുന്നു.കൃഷിയെ ആശ്രയിക്കുന്ന ജില്ലയിലെ അതിജീവനത്തോടൊപ്പം ജീവനും രക്ഷിക്കണമെങ്കിൽ ക്യാമ്പുകളിലേക്ക് പലായനം ചെയ്യേണ്ട ഗതികേടിലാണ് മലയോര വാസികളായ വയനാട്ടുകാർ.
ഇന്ന് രാവിലെ വരെയുള്ള
ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് ക്യാമ്പുകൾ ഇത് വരെ തുറന്നത് വൈത്തിരി താലൂക്കിൽ ആറ് ക്യാമ്പും
ബത്തേരി താലൂക്കിൽ
ഒരു ക്യാമ്പും തുറന്നു. 251 ആളുകൾ ക്യാമ്പിലുണ്ട്. ഇതിൽ 68 കുട്ടികളും
15 വൃദ്ധരും ആണെന്നുള്ളത് ഇത് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നു.
വന്യമൃഗങ്ങളുടെ കൃഷി ഭൂമിയിലേക്കും ജനവാസ മേഖലക്കും ഉള്ള പലായനം സൃഷ്ടിക്കുന്ന പ്രതിസന്ധിക്കൊപ്പം ഓരോ കാലവും വയനാടിനെ പ്രതിസന്ധിയുടെ തുരുത്തിൽ നിർത്തുന്നു.
നമ്മുടെ വികസന അജണ്ടകളിൽ ഏറെ ഗൗരവത്തോടെ ചർച്ച ചെയ്ത് ,ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ അധികാരികളും ജനങ്ങളും സന്നദ്ധമായാലെ നമുക്ക് സുസ്ഥിരമായ അതിജീവനം സാധ്യമാകൂ.



Leave a Reply