April 24, 2024

ബസിൽ കടത്തിയ കഞ്ചാവുമായി മുത്തങ്ങയിൽ യുവാവ് പിടിയിൽ

0
Img 20220713 085459.jpg
ബത്തേരി: 
മുത്തങ്ങ ചെക്ക് പോസ്റ്റിലെ പരിശോധനക്കിടെ, കര്‍ണാടകയില്‍ നിന്നു ബസില്‍ കേരളത്തിലേക്കു കഞ്ചാവു കടത്തിയ യുവാവ് അറസ്റ്റില്‍. പൊഴുതന സ്വദേശി കോഴിക്കോടന്‍ വീട്ടില്‍ നഷീദി (46) നെയാണ് 60 ഗ്രാം കഞ്ചാവുമായി എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. മൈസൂര്‍ -ബത്തേരി കെ.എസ്.ആര്‍.ടി.സി. ബസിലാണ് കഞ്ചാവ് കടത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദിന്‍ ടി., പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി ലത്തീഫ്, വി.ആര്‍ ബാബുരാജ്, സോമന്‍ എം., സി.ഇ.ഒ: ഇ. അനൂപ് എന്നിവര്‍ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. അതിർത്തി ചെക്ക് പോസ്റ്റുകൾ മയക്ക് മരുന്ന് കടത്ത് വ്യാപകമായതോടെ എക്സൈസ് പരിശോധന 
കർശനമാക്കിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *